ആസിഫ് അലിയെ പിന്തുണച്ച് നടന്‍ ഹരീഷ് പേരടി.ആസിഫിന്റെ മനസ്സിന് ഇത്രയും സൗന്ദര്യമുണ്ടെന്ന് മനസ്സിലായത് വിണ്ഡിറ്റ് രമേശൻ അയാളെ അവഹേളിച്ച വീഡിയോ കണ്ടപ്പോഴാണെന്നും കണ്ണേ കരളെ ആസിഫേ ജീവിക്കുന്നു മനുഷ്യരിലൂടെ എന്നാണ് ഹരീഷ് പേരടി കുറിച്ചിരിക്കന്നത്. ആസിഫ് അലിയെ താന്‍ അപമാനിച്ചെന്ന വാദം തെറ്റിദ്ധാരണ മൂലമെന്നും മാപ്പുചോദിക്കുന്നുവെന്നും സംഗീത സംവിധായകന്‍ രമേഷ് നാരായണ്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
കുറിപ്പ്
‘ഇന്നലെയും ആസിഫിനെ കണ്ട് കൈ കൊടുത്തതാണ്...പക്ഷെ ആസിഫിന്റെ മനസ്സിന് ഇത്രയും സൗന്ദര്യമുണ്ടെന്ന് മനസ്സിലായത് വിണ്ഡിറ്റ് രമേശൻ അയാളെ അവഹേളിച്ച വീഡിയോ കണ്ടപ്പോഴാണ്...കണ്ണേ കരളെ ആസിഫേ ജീവിക്കുന്നു മനുഷ്യരിലൂടെ’