ഇന്ത്യന്‍ സിനിമ ലോകം ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ഇന്ത്യന്‍ 2. 1996ല്‍ പുറത്തുവന്ന ബ്ലോക്ബസ്റ്റര്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനായി കമല്‍ ഹാസനും ശങ്കറും വീണ്ടും ഒന്നിക്കുന്ന എന്ന വാര്‍ത്തകള്‍ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ഇന്ത്യന്‍ 2വിലെ കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന താത്തയെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു സിനിമ ലോകം. കാത്തിരിപ്പിനൊടുവില്‍ ചിത്രം ഇന്ന് തിയേറ്ററുകളില്‍ എത്തിയിരുന്നു. ആദ്യപ്രദര്‍ശനം കഴിയുമ്പോള്‍ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
പ്രതീക്ഷക്കൊത്ത് ചിത്രം ഉയര്‍ന്നില്ലെന്നും ശങ്കര്‍ നിരാശപ്പെടുത്തിയെന്നും പ്രേക്ഷകര്‍ പറഞ്ഞു. മേക്കപ്പിലെ പോരായ്മയും ചിലര്‍ എടുത്തുകാട്ടി. അതേസമയം ചിത്രം ഇഷ്ടപ്പെട്ടെന്നും ശങ്കറിന്‍റെ ഗംഭീര തിരിച്ചുവരവാണ് ചിത്രം എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. കമലിന്‍റെ ഗംഭീര പ്രകടനമാണ് ഇന്ത്യന്‍ ടുവിലെന്നും ഗംഭീര വിഷ്വലുകള്‍ കൊണ്ട് സമ്പന്നമാണ് ചിത്രമെന്നും അഭിപ്രായങ്ങളുയര്‍ന്നു. ഇന്ത്യൻ മൂന്നാം ഭാഗത്തിനുള്ള തീപ്പൊരി കൂടി അവശേഷിപ്പിച്ചാണ് രണ്ടാം ഭാഗം അവസാനിക്കുന്നത്. സിദ്ധാര്‍ഥ്, പ്രിയ ഭവാനി ശങ്കര്‍, ബോബി സിംഹ, സമുദ്രക്കനി എന്നിവരും ഇന്ത്യന്‍ 2 ല്‍ അണിനിരക്കുന്നു. മലയാളത്തിൽ നിന്നൊരു യുവതാരം സിനിമയിൽ അതിഥിവേഷത്തിലും എത്തുന്നുണ്ട്.
ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌കരനും റെഡ് ജെയന്റ് മൂവീസും ചേർന്ന്ാണ് ചിത്രം നിർമിച്ചത്. ശ്രീ ഗോകുലം മൂവീസാണ് കേരളത്തിൽ ഇന്ത്യന്‍ 2 വിതരണത്തിനെത്തിക്കുന്നത്. രവി വര്‍മന്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.