ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തി കരിക്ക് താരം സ്നേഹ ബാബു. ഇപ്പോഴിതാ രസകരമായ വീഡിയോയിലൂടെ താന്‍ അമ്മയാകുന്ന വിവരം ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം. എല്ലാരോടും പറയണം, എല്ലാവരും അറിയണം, അതാണ് അതിന്‍റെ ഒരു മര്യാദ എന്ന വീനിത് ശ്രീനിവാസന്‍റെ ഡയലോഗിനൊപ്പം വയറില്‍ തലോടുന്ന താരത്തിന്‍റെ വീഡിയോ ഇട്ടാണ് ഇക്കാര്യം അറിയിച്ചത്.
ആശംസകളുമായി ആരാധകരും താരങ്ങളും എത്തിയിരുന്നു. ആശംസകള്‍ മാത്രം പോരാ എന്ന അടിക്കുറിപ്പോടെയായിരുന്നു സ്നേഹ വീഡിയോ പോസ്റ്റ് ചെയ്തത്. എടാ മോളേ എന്നായിരുന്നു സാനിയ അയ്യപ്പന്‍റെ കമന്‍റ്.
വെബ് സീരിസിലൂടെ പ്രശസ്തയായ താരം പിന്നീട് മിന്നല്‍ മുരളി എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധ നേടിയിരുന്നു.
കരിക്കിന്റെ വെബ് സീരീസിലൂടെയാണ് സ്‌നേഹ ശ്രദ്ധിക്കപ്പെട്ടത്. കരിക്ക് ടീമിന്റെ സാമര്‍ത്ഥ്യശാസ്ത്രം എന്ന സീരീസിന്‍റെ ഛായാഗ്രാഹകനായ അഖില്‍ സേവ്യറാണ് സ്‌നേഹയുടെ ഭര്‍ത്താവ്. ഈ സീരീസില്‍ സ്‌നേഹയും അഭിനയിച്ചിരുന്നു. ഇതിന്‍റെ ഷൂട്ടിങ് സെറ്റില്‍ നിന്ന് തുടങ്ങിയ പ്രണയം വിവാഹത്തിലെത്തുകയായിരുന്നു. ജനുവരി ആദ്യമായിരുന്നു സ്‌നേഹയുടേയും അഖിലിന്റേയും വിവാഹം. ആദ്യരാത്രി, ഗാനഗന്ധര്‍വന്‍, മിന്നല്‍ മുരളി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേമായ വേഷങ്ങളിലും സ്‌നേഹ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.