അംബാനി കല്ല്യാണത്തില്‍ പങ്കെടുക്കാനെത്തിയ ദീപികയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും റിലയൻസ് ഇൻഡസ്ട്രീസ് സ്പെഷൽ പ്രൊജക്റ്റ് മാനേജറുമായ ഒർഹാൻ അവത്രമനിയാണ് ചിത്രം പങ്കുവെച്ചത്. ദീപികയുടെ നിറവയറിൽ ഓറി കൈ വെച്ച് നില്‍ക്കുന്ന ചിത്രമാണ് വൈറലായത്.
ആദ്യമായാണ് ദീപികയുടെ ഇത്തരത്തില്‍ ഒരു ചിത്രം പങ്കുവെക്കുന്നത്. ചിത്രത്തില്‍ ദീപികക്കൊപ്പം രണ്‍വീര്‍ സിങ്ങുമുണ്ട്. അംബാനി കല്യാണത്തിനോട് അനുബന്ധിച്ച് ബോളിവുഡ് താരങ്ങൾക്കായി നടന്ന റിസപ്ഷനിൽ പങ്കെടുക്കാനാണ് താരദമ്പതികൾ എത്തിയത്.
പോസ്റ്റിന് കീഴില്‍ ദീപികയുടെ ഗര്‍ഭാവസ്ഥയെ വിമര്‍ശിച്ച് നിരവധി ആളുകള്‍ എത്തിയിട്ടുണ്ട്. രണ്‍വീറിനെ വിമര്‍ശിച്ചും ആളുകള്‍ കമന്‍റ് ചെയ്യുന്നുണ്ട്. എന്നാല്‍ ദീപിക ആരാധകര്‍ പോസ്റ്റിന് കീഴില്‍ ആശംസകളും സന്തോഷവും അറിയിച്ച് എത്തിയിട്ടുണ്ട്.
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെയും ഭാര്യ നിത അംബാനിയുടെയും ഇളയ മകന്‍ അനന്ത് അംബാനിയും എൻകോർ ഹെൽത്ത്‌കെയർ സിഇഒ വിരേൻ മർച്ചൻ്റിൻ്റെ മകൾ രാധിക മെർച്ചൻ്റും തമ്മിലുള്ള വിവാഹം ജൂലൈ 12 ന് മുംബൈയിൽ വെച്ചാണ് നടക്കുക.വിവാഹത്തോടനുബന്ധിച്ച് അംബാനി കുടുംബം നിരവധി ചടങ്ങുകളാണ് സംഘടിപ്പിക്കുന്നത്. ബോളിവുഡ് താരങ്ങളടക്കം നിരവധി പ്രമുഖരാണ് വിവാഹത്തില്‍ പങ്കെടുക്കാനെത്തുന്നത്.