റിഡ്ലി സ്കോട് ക്ലാസിക് ഗ്ലാഡിയേറ്ററിന്റെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുന്നു. റോമന്‍ പോരാളി മാക്സിമസിന്റെ ഓര്‍മകള്‍ പുതുക്കിക്കൊണ്ട് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രതികാരത്തിന്റ കഥപറഞ്ഞ് കൊളോസിയത്തില്‍ പിറന്ന ക്ലാസിക്കിന്റെ രണ്ടാം ഭാഗം. അന്ന് റസല്‍ ക്രോയും യാക്വം ഫീനിക്സും മല്സരിച്ചഭിനയിച്ചെങ്കില് ഇന്ന് സ്ക്രീനില്‍ നിറയുന്നത് പോള്‍ മെസ്കലും പെട്രോ പാസ്കലും ഒപ്പം ഡെന്‍സല്‍ വാഷിങ്ടണും.
റിഡ്ലി സ്കോട് സംവിധാനം ചെയ്യുന്ന ചിത്രം പറയുന്നത്, അന്ന് മാക്സിമസിന്റെ പോരാട്ടം കണ്ട് കോരിത്തരിച്ച രാജകുമാര്‍ ലൂഷിയസിന്റെ കഥയാണ്. രണ്ടുപതിറ്റാണ്ട് മുമ്പിറങ്ങിയ ഗ്ലാഡിയേറ്റര്‍ മികച്ച നടന് ഉള്‍പ്പടെ 5 ഓസ്കറുകള് നേടിയിരുന്നു. നവംബര്‍ 15ന് ചിത്രം തിരയറ്ററുകളിലെത്തും.