suresh-gopi-shaji

സുരേഷ് ഗോപിയെ പ്രോട്ടോക്കോള്‍ ലംഘിച്ച് ‘എടാ മന്ത്രി’ എന്ന് വിളിച്ച് സംവിധായകന്‍ ഷാജി കൈലാസ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ ഫിലിം ഫ്രറ്റേര്‍ണിറ്റി സുരേഷ് ഗോപിക്ക് നല്‍കിയ ആദരത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് പ്രോട്ടോക്കോള്‍ ലംഘിച്ച് എടാ മന്ത്രി എന്ന്  വിളിച്ചോട്ടെയെന്ന് ഷാജി കൈലാസ് ചോദിച്ചത്.

‘ഞാന്‍ സ്റ്റേജിലൊന്നും അങ്ങനെ സംസാരിച്ചിട്ടില്ല. അതുകൊണ്ട് കൈ വിറയ്ക്കുകയാണ്. എന്തായാലും അധികമൊന്നും ഞാന്‍ സംസാരിക്കുന്നില്ല. എല്ലാവരും എല്ലാം പറഞ്ഞു കഴിഞ്ഞു. പ്രോട്ടോക്കോള്‍ ലംഘിച്ചുകൊണ്ട് ‘എടാ മന്ത്രി’ എന്നുമാത്രം വിളിച്ചോട്ടെ. അതിനപ്പുറം എനിക്ക് ഒന്നും പറയാനില്ല’ എന്നാണ് ഷാജി കൈലാസ് പറഞ്ഞത് .

ഷാജി കൈലാസ് ചിത്രങ്ങളിലൂടെയാണ് സുരേഷ് ഗോപി മാസ് പരിവേഷമുള്ള പൊലീസ് കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയത്. തലസ്ഥാനം, ഏകലവ്യന്‍, മാഫിയ, കമ്മിഷ്ണര്‍, രുദ്രാക്ഷം, മഹാത്മ, എഫ്‌ഐആര്‍, ദ ടൈഗര്‍, ചിന്താമണി കൊലക്കേസ്, ദ കിംഗ് ആന്‍ഡ് ദ കമ്മിഷ്ണര്‍ തുടങ്ങി നിരവധി ചിത്രങ്ങളാണ് ഈ കൂട്ടുക്കെട്ടില്‍ പിറന്നത്.