നവ്യ സോഷ്യല്‍ മീഡിയയിൽ സജീവമാണ് നടി നവ്യ നായര്‍. താരം പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്നാണ് ശ്രദ്ധനേടുന്നത്. ഇപ്പോഴിതാ ഹീരാമണ്ടി സൗത്ത് സ്റ്റൈല്‍ ഫോട്ടോ ഷൂട്ട് പങ്കുവച്ചിരിക്കുകയാണ് നവ്യ. സ്വര്‍ണവും പച്ചയും കലര്‍ന്ന നിറത്തിലുള്ള സാരി ധരിച്ച് ട്രഡീഷണല്‍ ലുക്കിലാണ് താരത്തിന്‍റെ ഫോട്ടോ ഷൂട്ട്. പൂക്കളും ഇലകളും ദ്രവിച്ച മതിലുമെല്ലാം ചേര്‍ന്ന കാവ്യാത്മക ഭംഗിയാണ് വിഡിയോക്കുള്ളത്. ചിത്രങ്ങള്‍ക്കൊപ്പം വിഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. 'കാവ്യാത്മക ചിത്രം' എന്നാണ് പോസ്റ്റിനൊപ്പം നവ്യ കുറിച്ചത്. വിഡിയോക്ക് പശ്ചാത്തലമായി ഹീരാമണ്ടി പാട്ടാണ് കേള്‍ക്കുന്നത്.
പാതിരാത്രിയാണ് ഇനി നവ്യയുടേതായി ഒരുങ്ങുന്ന ചിത്രം. പുഴുവിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന ചിത്രമാണ് പാതിരാത്രി. നവ്യക്കൊപ്പം സൗബിനും ചിത്രത്തില്‍ പ്രധാനകഥാപാത്രമാവുന്നുണ്ട്.