sonakshi-sinha-saheeer-ikbal

ബോളിവുഡില്‍ വീണ്ടുമൊരു താരവിവാഹം കൂടി.നടി സോനാക്ഷി സിന്‍ഹയും നടന്‍ സഹീര്‍ ഇക്ബാലുമായുള്ള വിവാഹാഘോഷത്തിലേക്ക് കടക്കുകയാണ് ബോളിവുഡ്.മുംബൈയില്‍ വിവാഹത്തിനു മുന്നോടിയായി  നടന്ന മെഹന്തിയുടെ  ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. മെറൂണ്‍ നിറത്തിലുള്ള പരമ്പരാഗത വേഷത്തിലായിരുന്നു  സോനാക്ഷി. കുര്‍ത്തയും പൈജാമയുമണിഞ്ഞ് സഹീര്‍ ഇക്ബാലും.സുഹൃത്തുക്കള്‍ക്കും കുടുംബത്തോടുമൊപ്പമുള്ള ഇരുവരുടെയും ആഘോഷ ചിത്രമാണ്  സമൂഹമാധ്യമങ്ങളില്‍ വൈറലായത്. 

sonakshi-sinha-and-zaheer

ഏറെ നാളായി പ്രണയത്തിലായിരുന്നു ഇരുവരും.വിവാഹത്തിന് മുന്നോടിയായുള്ള  ബാച്ച്ലര്‍ പാര്‍ട്ടി ചിത്രങ്ങളും നേരത്തെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.നടി ഹുമ ഖുറേഷിയടങ്ങുന്ന സുഹൃത്ത് സംഘത്തിനൊപ്പമായിരുന്നു സോനാക്ഷിയുടെ ആഘോഷം.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരുവരുടെയും വിവാഹക്ഷണക്കത്ത് പുറത്തുവന്നത്.  വിവാഹം ക്ഷണിച്ചുകൊണ്ടുള്ള ഇരുവരുടെയും ശബ്ദസന്ദേശമടങ്ങിയ ക്യൂ.ആര്‍ കോഡും ക്ഷണക്കത്തിലുണ്ടായിരുന്നു.ജൂണ്‍ 23 നാണ് വിവാഹമെന്നത് ഈ ഓഡിയോയിലൂടെയാണ് സൈബര്‍ലോകം അറിഞ്ഞത്. ബോളിവുഡ് താരവും അസനോളില്‍ നിന്നുള്ള എം.പിയുമായ ശത്രുഘ്നന്‍ സിന്‍ഹയാണ് സോനാക്ഷിയുടെ പിതാവ്. സോനാക്ഷിയുടെ വിവാഹത്തില്‍  പങ്കെടുക്കില്ലെന്ന  രീതിയില്‍ പ്രചരിച്ച അഭ്യൂഹങ്ങള്‍ കഴിഞ്ഞ ദിവസം ശത്രുഘ്നന്‍ സിന്‍ഹ നിഷേധിച്ചിരുന്നു.  മകളെയോര്‍ത്ത് അഭിമാനം കൊള്ളുന്നുവെന്നും വിവാഹത്തില്‍ പങ്കെടുക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

2019ല്‍ പുറത്തിറങ്ങിയ നോട്ട്ബുക്കാണ് സഹീര്‍ ഇക്ബാലിന്‍റെ ആദ്യ ചിത്രം.സ‍ഞ്ജയ് ലീലാ ബന്‍സാലിയുടെ ഹീരാമണ്ഡി എന്ന വെബ് സീരീസിലാണ് സോനാക്ഷി ഒടുവില്‍ അഭിനയിച്ചത്

ENGLISH SUMMARY:

Sonakshi Sinha-Zaheer Iqbal's wedding: Pic from mehndi goes viral