നടന്‍ വിജയ് 50–ാം വയസ്സിലേക്ക് കടന്നിരിക്കുകയാണ്. താരത്തിന്‍റെ ജന്മദിനം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ആരാധകര്‍. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം ആണ് ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രം. പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്ന വിജയ്യുടെ അവസാനചിത്രങ്ങളിലൊന്നായിരിക്കും ഗോട്ട്.
താരത്തിന്‍റെ പിറന്നാളിനോട് അനുബന്ധിച്ച് ഗോട്ടിന്‍റെ പുതിയ വിഡിയോ പുറത്ത് വിട്ടിരിക്കുകയാണ്. ജൂണ്‍ 22ന് രാത്രി 12 മണിക്കാണ് വിഡിയോ റിലീസ് ചെയ്തത്. 50 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള ത്രില്ലിങ് ചേസിങ് വിഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. ഇരട്ട ഗെറ്റപ്പിലാണ് വിജയ് വിഡിയോയില്‍ എത്തിയിരിക്കുന്നത്. ഇതാദ്യമായാണ് ഗോട്ട് വിഡിയോയില്‍ വിജയ് ഇരട്ട വേഷത്തില്‍ എത്തുന്നത്. പുതിയ വിഡിയോ പുറത്ത് വന്നതോടെ ഒരു ഹോളിവുഡ് ലെവല്‍ പടം തന്നെ പ്രതീക്ഷിക്കാം എന്നാണ് ആരാധകര്‍ പറയുന്നത്.
ചിത്രത്തിലെ പുതിയ ഗാനവും ഇന്ന് റിലീസ് ചെയ്യും. ഇളയരാജയുടെ മകളും അന്തരിച്ച ഗായികയുമായ ഭവതാരിണിയുടെ ശബ്ദത്തിനൊപ്പം വിജയ്യും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്‍റെ സംഗീത നിര്‍വഹിക്കുന്നത്. പിന്നണി ഗായികയായ ഭവതാരിണി കരളിലെ അര്‍ബുദത്തെ തുടര്‍ന്ന് ജനുവരി 5നാണ് മരിച്ചത്. ഗായികയുടെ ശബ്ദം എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് രൂപപ്പെടുത്തിയത്.
സെപ്തംബര്‍ അഞ്ചിനാണ് ഗോട്ട് റിലീസ് ചെയ്യുന്നത്. മീനാക്ഷി ചൗധരി, പ്രശാന്ത്, പ്രഭുദേവ, ജയറാം, സ്‌നേഹ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അതേസമയം ഗോട്ടിന് ശേഷം വിജയ് ഒരു ചിത്രവും കൂടി ചെയ്തേക്കും. ഇതിനുശേഷം പൂര്‍ണസമയം രാഷ്ട്രീയ പ്രവര്‍ത്തനം എന്നതാണ് താരത്തിന്‍റെ പദ്ധതി. അവസാന ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.