rachel-movie-teaser

ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന റേച്ചല്‍ എന്ന ചിത്രത്തിന്റെ  ആദ്യ ടീസര്‍ പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍. എബ്രിഡ് ഷൈന്‍ സഹനിർമാതാവും സഹ രചയിതാവുമാകുന്ന ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് പുതുമുഖസംവിധായികയായ ആനന്ദിനി ബാലയാണ്. 

ഹണി റോസിനെക്കൂടാതെ ബാബുരാജ്‌, കലാഭവന്‍ ഷാജോണ്‍, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിത മനോഹരന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ആദ്യ പോസ്റ്റര്‍ സൂചിപ്പിച്ചതുപോലെ തന്നെ ഏറെ വയലന്‍സും രക്തച്ചൊരിച്ചിലും നിറഞ്ഞ വ്യത്യസ്തമായൊരു അനുഭവമായിരിക്കും റേച്ചല്‍ സമ്മാനിക്കുക എന്നാണ് ടീസര്‍ വ്യക്തമാക്കുന്നത്. ടീസര്‍ പുറത്തിറങ്ങിയതോടെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഹണി റോസിന്‍റെ സിനിമാ ജീവിതത്തിലെ വഴിത്തിരിവായിരിക്കും സിനിമയെന്നാണ് കമന്‍റുകള്‍. കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും. 

ENGLISH SUMMARY:

Rachel Official Teaser out now