കാന്‍ ചലച്ചിത്രമേളയില്‍ മികവുകാട്ടിയ  ചലച്ചിത്രപ്രവര്‍ത്തകരെ ആദരിച്ചു. മുഖ്യമന്ത്രിയുടെ ചേംബറില്‍ ഗ്രാന്റ പ്രി പുരസ്‌കാരം നേടിയ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്  എന്ന ചിത്രത്തിലെ അഭിനേതാക്കളായ കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂണ്‍, അസീസ് നെടുമങ്ങാട് തുടങ്ങിയവര്‍ക്ക് മുഖ്യമന്ത്രി ഉപഹാരം സമ്മാനിച്ചു. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ ചലച്ചിത്ര അക്കാദമിയും ചലച്ചിത്ര വികസന കോര്‍പ്പറേഷനും ചേര്‍ന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്. മാസ്കോട്ട് ഹോട്ടലിലായിരുന്നു ചടങ്ങ് സംഘടിപ്പിക്കാന്‍  ഉദ്ദേശിച്ചിരുന്നത്, കുവൈത്തിലെ തൊഴിലാളി ക്യാപിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് വേദിമാറ്റിയത്. 

താരങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവക്കുകയും ചെയ്​തിരുന്നു. 'കാനിൽ ഇന്ത്യൻ സിനിമയുടെ യശസ്സുയർത്തിയ മറ്റ് കലാകാരന്മാർക്കും അഭിനന്ദനങ്ങൾ. കലാജീവിതത്തിൽ ഇനിയും വലിയ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു,' എന്നാണ് പിണറായി വിജയന്‍ കുറിച്ചത്. 

ENGLISH SUMMARY:

Chief Minister honoured Kani Kasumi, Divyaprabha, Hridhu Haroon, Aziz Nedumangad