amrutha-kb-ganesh-kumar

Image Credit: facebook.com/amrutha.amz.92

ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാര്‍ പങ്കെടുത്ത പരിപാടിയില്‍ തനിക്കു നേരിടേണ്ടി വന്ന ദുരനുഭവവും മന്ത്രിയുടെ ചേര്‍ത്തുപിടിക്കലും പങ്കുവച്ച് സീരിയൽ താരം അമൃത നായര്‍. താൻ പഠിച്ച സ്കൂളിന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാൻ തന്നെ അതിഥിയായി ക്ഷണിക്കുകയും എന്നാല്‍ പരിപാടിയുടെ തലേദിവസം മന്ത്രിക്കൊപ്പം വേദിയിലിരിക്കാനുള്ള യോഗ്യതയില്ലെന്നു പറഞ്ഞ് തന്നെ ഒഴിവാക്കുകയും ചെയ്തുവെന്നാണ് അമൃത പറയുന്നത്.

അമൃതയുടെ കുറിപ്പ് വായിക്കാം...

ബഹുമതി,പരിഗണന അതുമല്ലെങ്കിൽ നാടൻ ഭാഷയിൽ പറഞ്ഞാൽ വില നൽകുക. എപ്പോഴാണ് ഒരു വ്യക്തിക്ക് ഇതൊക്കെ ഉണ്ടാവുന്നത്.അവൻ അല്ലെങ്കിൽ അവൾ, അവരുടെ കർമ്മ പാതയിൽ വിജയിക്കുമ്പോൾ,എന്നാണ് എന്റെ വിശ്വാസം. ഞാൻ എന്ന വ്യക്തി ഒത്തിരി ഉയരങ്ങളിൽ ഒന്നും എത്തിയിട്ടില്ല എന്നിരുന്നാലും,ഞാൻ ജോലി ചെയ്യുന്ന മേഖലയിലൂടെ കുറച്ച് പേർക്കെങ്കിലും എന്നെ അറിയാമെന്ന് ഞാൻ വിശ്വസിക്കുന്നു.ഒരു അഭിനേത്രി എന്ന നിലയിലും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ എന്ന നിലയിലും എന്നെ ഇഷ്ടപ്പെടുന്നവർ ആ നിലയിൽ എന്നെ അവരുടെ കൂടെ ചേർത്ത് നിർത്തുന്നുണ്ട്. പക്ഷേ, ആ ഒരു സ്നേഹവും പരിഗണനയും പോലും എന്റെ ജന്മനാട്ടിൽ നിന്നും എനിക്ക് കിട്ടിയില്ല എന്ന് ഓർക്കുമ്പോഴാണ് എനിക്കേറെ വിഷമം.

ഞാൻ പഠിച്ച എന്റെ സ്വന്തം സ്കൂളിന്റെ ശതാബ്തി ആഘോഷത്തിൽ എന്നെ അതിഥിയായി വിളിച്ചപ്പോ ശെരിക്കും എനിക്ക് സന്തോഷവും അഭിമാനവും ആണ് ഉണ്ടായത്. ആ ചടങ്ങിൽ പങ്കെടുക്കാനായി ഞാനെന്റെ എല്ലാ ആവശ്യങ്ങളും മാറ്റി വെച്ച്, എന്തിനേറെ എനിക്ക് വരുമാനം കിട്ടുന്ന എന്റെ ഷൂട്ട് വരെ ഒഴിവാക്കി പോകാൻ കാത്തിരുന്നപ്പോഴാണ്, നിസാരമായി തലേന്ന് രാത്രി എന്നെ ആ ഫങ്ഷനില്‍ നിന്നും മാറ്റിയ വിവരം അവിടുത്തെ ഒരു സംഘടകൻ എന്നെ വിളിച്ചു പറയുന്നത്. അതിനു അവർ പറഞ്ഞ കാരണമാണ് എന്നെ ഏറെ വിഷമിപ്പിച്ചത് "മന്ത്രിയുടെ കൂടെ വേദിയിൽ ഇരിക്കാനുള്ള യോഗ്യത"എനിക്കില്ലെന്നായിരുന്നു ആ കാരണം. സ്വന്തം നാട്ടിൽ പോലും പരിഗണിക്കപെടാനുള്ള ഭാഗ്യം എനിക്ക് നിഷേധിച്ച ആ നല്ല മനസ്സുകൾ ആരൊക്കെയാണെന്നും അറിയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. ഒരു ജന പ്രതിനിധിയുടെ കൂടെ വേദിയിൽ, അതെ നാട്ടിൽ നിന്നും വളർന്ന് വരുന്ന ഒരു കലാകാരി ഇരുന്നാൽ എന്താണ് കുറച്ചിലെന്ന് എനിക്ക് മനസ്സിലാവുന്നില്ല. എല്ലാ വിഷമങ്ങളും നെഞ്ചിൽ ഒതുക്കി മുന്നോട്ട് പോകുന്നത് തന്നെയാണ് എന്റെ ശീലം,എന്നാലും ഈ സംഭവം എല്ലാരുമായും പങ്കുവെക്കണമെന്ന് എനിക്ക് തോന്നി,കാരണം. പുകഴ്താൻ കഴിഞ്ഞില്ലെങ്കിലും നാം ആരെയും ഇകഴ്ത്താൻ ശ്രമിക്കരുത്. പ്രത്യേകിച്ച് കുട്ടികൾക്ക് നന്മയും,നേരും നല്ല ശീലങ്ങളും പകർന്നു കൊടുക്കുന്ന എന്റെ വിദ്യാലയം ഈ ശതാബ്തി നിറവിൽ നിൽക്കുമ്പോ.. കണ്ണീരോടെ, ഒഴിവാക്കപ്പെട്ട ഈ എളിയ കലാകാരിയുടെ ആശംസകൾ.

കുറിപ്പ് സമൂഹമാധ്യമത്തിൽ വൈറലായതോടെ ആരാധകരും സുഹൃത്തുക്കളും അമൃതയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. തൊട്ടടുത്ത ദിവസം എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് മന്ത്രിയോടൊപ്പം നില്‍ക്കുന്ന ചിത്രവും അമൃത പങ്കുവച്ചു. സഹപ്രവർത്തകരായ സാജൻ സൂര്യയ്ക്കും കിഷോർസത്യയ്ക്കും പ്രത്യേകം നന്ദി പറഞ്ഞുകൊണ്ടായിരുന്നു അമൃതയുടെ പോസ്റ്റ്.

അമൃതയുടെ പോസ്റ്റ്

‘പ്രിയപ്പെട്ടവരെ, ഇന്നലെ  എന്റെ നാട്ടിലെ  ഒരു പരിപാടിയുമായി  ബന്ധപ്പെട്ട് എനിക്ക് ഉണ്ടായ ഒരു ദുരനുഭവം  നിങ്ങളോട്  പങ്കുവച്ചിരുന്നുവലോ. ആ വിഷയത്തിൽ  എനിക്ക് നേരിട്ടും, സാമൂഹ്യമാധ്യമങ്ങൾ വഴിയും പിന്തുണ അറിയിച്ച എല്ലാവർക്കും എന്റെ  നന്ദി. വേദിയിൽ  ഒപ്പം  ഇരിക്കാൻ യോഗ്യത ഇല്ലെന്നു  പറഞ്ഞവരുടെ  മുൻപിൽ  എന്നെ ഇങ്ങനെ  ചേർത്ത്  നിർത്തിയ ബഹു: മന്ത്രി  ഗണേഷ്‌ സാറിനോട് ഓരായിരം നന്ദി.

ENGLISH SUMMARY:

Serial actress Amritha Nair shared her humiliating experience from orgamizers through social media.