ടീനേജ് കാലത്തെ തന്‍റെ ചിത്രം പങ്കുവച്ച് നടി അനു സിത്താര. പത്തൊൻപത് വയസ്സുള്ളപ്പോൾ എടുത്തൊരു ചിത്രമാണ് നടി ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകർക്കായി പങ്കുവച്ചത്. സെറ്റ് സാരിയിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.
നടി പാർവതിയെപ്പോലുണ്ടെന്നും അനു ഒരുപാട് മാറിയെന്നുമാണ് ആരാധകരുടെ കമന്റുകൾ. പഴയ അനുവാണ് കൂടുതൽ സുന്ദരിയെന്ന് പറയുന്നവരുമുണ്ട്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത വാതിൽ എന്ന ചിത്രത്തിലാണ് അനു സിത്താര അവസാനം പ്രത്യക്ഷപ്പെട്ടത്.