vijay-pokiri

TOPICS COVERED

റീ റിലീസിം​ഗ് ട്രെന്‍ഡ് ആയിരിക്കുകയാണ് തമിഴ് സിനിമയില്‍. അതില്‍ത്തന്നെ വിജയ് ചിത്രം ​ഗില്ലി നേടിയത് റെക്കോര്‍ഡ് വിജയമായിരുന്നു. 30 കോടിക്ക് മുകളിലാണ് ആ​ഗോള തലത്തില്‍ റീ റിലീസിം​ഗിലൂടെ ചിത്രം നേടിയത്. ഇപ്പോഴിതാ വിജയ് ആരാധകരെ ആവേശം കൊള്ളിക്കുന്ന മറ്റൊരു വാര്‍ത്ത എത്തുകയാണ്. വിജയ്, അസിൻ, പ്രകാശ് രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രഭുദേവ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം ‘പോക്കിരി’ ജൂൺ 21ന്  വീണ്ടും പ്രദർശനത്തുകയാണ്

4കെ, ഡോള്‍ബി അറ്റ്മോസ് സാങ്കേതികവിദ്യകളില്‍ റീമാസ്റ്റര്‍ ചെയ്താണ് ചിത്രം  തിയറ്ററുകളിലേക്ക് എത്തുന്നത്. വിജയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിന്‍റെ റിലീസ്.  മഹേഷ് ബാബു നായകനായ അതേപേരിലുള്ള സിനിമയുടെ തമിഴ് റീമേക്കായിരുന്നു വിജയ് നായകനായ പോക്കിരി. 2007 ജനുവരിയിൽ റിലീസ് ചെയ്ത ചിത്രം തമിഴ്‌നാട്ടിൽ 200 ദിവസങ്ങളിലധികമാണ് പ്രദർശിപ്പിച്ചത്. തമിഴ് സിനിമയില്‍ 75 കോടി കളക്റ്റ് ചെയ്ത ആദ്യ ചിത്രവും പോക്കിരിയാണ്.

അതേസമയം വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ടാണ് വിജയ്‍യുടേതായി അടുത്തതായി റിലീസ് ചെയ്യുന്ന ചിത്രം. സിനിമ സെപ്തംബർ അഞ്ചിനെത്തുന്ന സിനിമയിൽ മീനാക്ഷി ചൗധരി, സ്‌നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ENGLISH SUMMARY:

Vijay’s Pokkiri To Re-release In Theatres On June 21