sureshgopi-nimisha

തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നാലെ നടി നിമിഷ സജയന് എതിരെ സൈബറാക്രമണം. താരത്തിന്‍റെ ഫെയ്സ്ബുക്ക് , ഇന്‍സ്റ്റാ പേജിലൂടെയാണ് വ്യാപക രീതിയില്‍ സംഘപരിവാര്‍ അണികളുടെ സൈബറാക്രമണം. നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചില്‍ നടന്ന ജനാവലി റാലിയുടെ ഭാഗമായി നിമിഷ സജയന്‍ പങ്കെടുത്തിരുന്നു. ആ റാലിയില്‍ നിമിഷ സജയൻ പറഞ്ഞ വാക്കുകള്‍ വീണ്ടും കുത്തി പൊക്കിയാണ് സംഘപരിവാര്‍ അണികളുടെ വിമര്‍ശനം. ‘തൃശൂർ ചോദിച്ചിട്ട് കൊടുത്തില്ല, ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത്. നമ്മൾ കൊടുക്കുവോ? കൊടുക്കൂല്ല. നന്ദി' എന്നായിരുന്നു നിമിഷ പറയുന്നത്. 

‘എത്ര താഴിട്ടു പൂട്ടിയാലും കമ്മികളുടെ കയ്യടികൾക്കു വേണ്ടി സുരേഷ്ട്ടനെ എത്ര അപമാനിക്കാൻ ശ്രമിച്ചാലും സത്യം മനസിലാക്കിയ ജനങ്ങൾ അദ്ദേഹത്തിന് തൃശൂർ നൽകിയെടി കമ്മിണി , പൊങ്ങാത്ത തൃശൂർ സുരേഷ് ഗോപി എടുത്തു, .വാക്കുകൾ പറയുമ്പോൾ ശ്രദ്ധിക്കണ്ടേ അംബാനെ ഇങ്ങനെ പോകുന്നു കമന്‍റുകള്‍. ഒരുപാട് ട്രോൾ മീമുകളും നിമിഷക്കെതിരെ  പ്രചരിക്കുന്നുണ്ട്.