Image Credit: Instagram
മകനെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിന്റെ ഭാര്യയും വെബ്സീരിസ് നടിയുമായ ദിയ ഗൗഡ എന്ന ഖദീജയ്ക്കു നേരെ സൈബർ ആക്രമണം. യൂട്യൂബറും അഡൽറ്റ് വെബ് സീരിസുകളിലെ നായികയുമായ ദിയയ്‌ക്കെതിരെ ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ കടുത്ത ആക്രമണമാണ് നടക്കുന്നത്. മകന്റെയും ഭർത്താവിന്റെയും മരണത്തിനു കാരണക്കാരിയെന്നാരോപിച്ചാണ് ആക്രമണം . ദിയയുടെ ഭര്‍ത്താവ് ഷെരീഫിനെയും നാലു വയസുള്ള മകന്‍ അല്‍ഷിഫാഫിനെയുമാണ് കഴിഞ്ഞ ദിവസം വരാപ്പുഴ മണ്ണുംതുരുത്തിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയുമായുള്ള അഭിപ്രായ വ്യത്യാസമാണ് ഷെരീഫിനെ ഇൗ ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് വിവരം. അഡല്‍ട്ട് കണ്ടന്റ് വെബ്സീരിസ് നിർമാതാക്കളായ യെസ്മയുടെ ‘പാൽപ്പായസം’ സീരിസിൽ അഭിനയിച്ചതിനെ തുടർന്ന് വിവാദത്തിൽ അകപ്പെട്ട നടിയാണ് ദിയ . താനും മകനും ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് ഖദീജയെ വിശ്വസിപ്പിക്കുന്നതിനായി മരിക്കുന്നതിന് മുമ്പുള്ള ചിത്രങ്ങൾ ഷെരീഫ് അയച്ചുനല്‍കിയതിന്റെ തെളിവ് പൊലീസ് ശേഖരിച്ചിട്ടുണ്ട്.