ഭാര്യ സുചിത്രയ്ക്കു പിറന്നാൾ ആശംസകള്‍ നേർന്ന് മോഹൻലാൽ. ‘എല്ലാ സ്നേഹവും നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു ജന്മദിനാശംസകൾ, പ്രിയപ്പെട്ട സുചി’–സുചിത്രയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം കുറിച്ചു. 

‘ഹാപ്പി ബർത്ത് ഡേ ബ്യൂട്ടിഫുൾ മാമാ’ എന്നായിരുന്നു മകൾ വിസ്മയ കുറിച്ചത്. അമ്മയ്ക്കും സഹോദരൻ പ്രണവിനുമൊപ്പമുള്ള മനോഹര ചിത്രവും കുറിപ്പിനൊപ്പം വിസ്മയ പങ്കുവച്ചിട്ടുണ്ട്.

1988 ഏപ്രിൽ 28നാണ് മോഹൻലാലും സുചിത്രയും വിവാഹിതരായത്. തമിഴ് സിനിമ നിർമാതാവ് കെ. ബാലാജിയുടെ മകളാണ് സുചിത്ര. പ്രണവ് മോഹൻലാൽ, വിസ്മയ മോഹൻലാൽ എന്നിവരാണ് ഇവരുടെ മക്കൾ.

ENGLISH SUMMARY:

Mohanlal's heartfelt birthday wishes to his wife, Suchitra, resonated warmly across social media platforms