turbo

Image credit / facebook

TOPICS COVERED

'ടര്‍ബോ' സിനിമയെ പറ്റി യൂട്യൂബര്‍ അശ്വന്ത് കോക്ക് ചെയ്​ത റിവ്യൂവിനെതിരെ മമ്മൂട്ടി കമ്പനി. ‘ടർബോ’ സിനിമയ്ക്കെതിരെ നെഗറ്റിവ് റിവ്യു പോസ്റ്റ് ചെയ്തതിനെ പിന്നാലെയാണ് യൂട്യൂബർക്കെതിരെ മമ്മൂട്ടി കമ്പനി പകർപ്പവകാശ ലംഘനവുമായി എത്തിയത്. യൂട്യൂബ് റിവ്യൂവിന്റെ തമ്പ്നെയ്‌ലിൽ വ്ലോഗർ ഉപയോഗിച്ചിരുന്നത് ‘ടർബോ’ സിനിമയുടെ ഔദ്യോഗിക പോസ്റ്ററായിരുന്നു. 

പോസ്​റ്റര്‍ ഉപയോഗിച്ചതിനെതിരെയാണ് കോപ്പിറൈറ്റ് ലംഘനം ചൂണ്ടിക്കാട്ടി മമ്മൂട്ടി കമ്പനി രംഗത്തെത്തിയത്. പിന്നാലെ അശ്വന്ത് ചാനലില്‍ നിന്നും റിവ്യൂ നീക്കം ചെയ്​തിരുന്നു. അതിനുശേഷം തമ്പ് നെയ്‌ൽ മാറ്റിയ അതേ റിവ്യൂ വിഡിയോ തന്നെ വീണ്ടും അപ്‌ലോഡ് ചെയ്​തിരുന്നു. 

അശ്വന്തിനെതിരെ  നേരത്തെ നിയമനടപടിയുമായി നിർമാതാവ് സിയാദ് കോക്കറും രംഗത്തെത്തിയിരുന്നു. ‘മാരിവില്ലിൻ ഗോപുരങ്ങൾ’ എന്ന സിനിമയ്ക്കെതിരെ നെഗറ്റീവ് റിവ്യു പറഞ്ഞതിന്റെ പേരിലായിരുന്നു സിയാദ് കോക്കർ നിയമനടപടി സ്വീകരിച്ചത്. തുടർന്ന് റിവ്യൂ വിഡിയോ യൂട്യൂബിൽ നിന്നും നീക്കം ചെയ്തിരുന്നു.

മെയ് 23നാണ് ടര്‍ബോ റിലീസ് ചെയ്​തത്. വൈശാഖ് സംവിധാനം ചെയ്​ത ചിത്രത്തിന് മിഥുന്‍ മാനുവല്‍ തോമസാണ് തിരക്കഥ എഴുതിയത്. രാജ് ബി ഷെട്ടി, സുനിൽ, അഞ്ജന ജയപ്രകാശ്, ബിന്ദു പണിക്കര്‍, ശബരീഷ് വര്‍മ്മ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

ENGLISH SUMMARY:

Mammootty kampany against YouTuber Ashwant kok's review