prabhas-actor

തെന്നിന്ത്യന്‍ സൂപ്പര്‍താരം പ്രഭാസിന്‍റെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എന്നും ആരാധകര്‍ക്കിടയില്‍ ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കാറുണ്ട്. നടി അനുഷ്കാ ഷെട്ടി അടക്കം പല മുന്‍നിര നടിമാരുമായി താരം പ്രണയത്തിലാണെന്നും ഉടന്‍ വിവാഹമുണ്ടെന്നുമുളള ഗോസിപ്പുകളും സോഷ്യല്‍ വാളുകള്‍ കീഴടക്കാറുണ്ട്. എന്നാലിപ്പോഴിതാ വിവാഹവാര്‍ത്തയില്‍ പ്രതികരിച്ച് നടന്‍ പ്രഭാസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

തന്റെ ഏറ്റവും പുതിയ ചിത്രമായ കൽക്കി 2898 എഡിയുടെ പ്രൊമോഷൻ പരിപാടിയ്ക്കിടെയായിരുന്നു താരത്തിന്‍റെ പ്രതികരണം. വിവാഹത്തെ ചുറ്റിപ്പറ്റിയുള്ള ചോദ്യങ്ങൾ ഉയർന്നപ്പോഴാണ് താരം മറുപടി നൽകിയത്. താന്‍ ഇപ്പോഴൊന്നും വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു പ്രഭാസിന്റെ മറുപടി. അതിന്‍റെ കാരണവും താരം വ്യക്തമാക്കി. 'ഞാന്‍ ഉടൻ വിവാഹിതനാകുന്നില്ല. കാരണം എന്റെ സ്ത്രീ ആരാധകരുടെ ഹൃദയം വേദനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല' എന്നായിരുന്നു താരത്തിന്‍റെ പ്രതികരണം. കൽക്കി 2898 എഡി എന്ന ചിത്രത്തിന്‍റെ ഹൈദരാബാദിൽ നടന്ന പ്രത്യേക പരിപാടിക്കിടെയായിരുന്നു ആരാധകരുടെ ചോദ്യത്തിന് താരം മറുപടി നല്‍കിയത്.

അതേസമയം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കൽക്കി 2898 എഡി. ദീപിക പദുക്കോണ്‍ , അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍ , ദിഷ പഠാണി എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം തീര്‍ത്തും ഒരു സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ വിഭാഗത്തില്‍ വരുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ചിത്രത്തിന്‍റെ റിലീസിനായുളള കാത്തിരിപ്പിലാണ് പ്രഭാസ് ആരാധകര്‍.

ENGLISH SUMMARY:

Prabhas clears the air on ongoing wedding rumours