mohanlal-birthday-pictures-goes-viral

തന്‍റെ 64 ആം പിറന്നാളാഘോഷിച്ച് മോഹന്‍ലാല്‍. ചെന്നൈയില്‍ വീട്ടില്‍ പിറന്നാളാഘോഷിക്കുന്ന മോഹന്‍ലാലിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നു. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് താരം കേക്ക് മുറിച്ചത്. പിറന്നാള്‍ കേക്ക് നല്‍കുന്ന ഭാര്യ സുചിത്രയെയും വിഡിയോയില്‍ കാണാവുന്നതാണ്. മോഹന്‍ലാലിന്‍റെ ഫോട്ടോയും കേക്കിലുണ്ടായിരുന്നു. 

അതേസമയം, മലയാളത്തിന്‍റെ പ്രിയനടന് ആശംസകളറിയിച്ച് നിരവധി താരങ്ങളും രംഗത്തെത്തി. മോഹന്‍ലാല്‍ ഫാന്‍സിനു മുന്‍പേ ആശംസയറിച്ചു കൊണ്ട് മമ്മൂട്ടിയുടെ പോസ്റ്റ് എത്തിയിരുന്നു. മമ്മൂട്ടിയെ കൂടാതെ മഞ്ചു വാര്യര്‍, സുരേഷ് ഗോപി, ടോവിനോ തോമസ്, ദിലീപ് ഉള്‍പ്പെടെ എന്നിവരും ആശംസ അറിയിച്ച് ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. പോസ്റ്റുകളുടെ അടിയില്‍ നിരവധി പേരാണ് പിറന്നാള്‍ ആശംസകളുമായെത്തുന്നത്. 

ആരാധകര്‍ക്ക് ആവേശമായി എമ്പുരാന്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. മോഹന്‍ലാലിന്‍റെ 360-ാം സിനിമയായ എൽ360യുടെ ലൊക്കേഷനിലെ രസകരമായ നിമിഷങ്ങൾ കോർത്തിണക്കിയ വിഡിയോ സംവിധായകൻ തരുൺ മൂർത്തിയും പങ്കുവച്ചിരുന്നു. 

ENGLISH SUMMARY:

Mohanlal's bithday celebration pictures goes viral on social media