aishwarya-surgery-mumbai

കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ്​ കാർപ്പറ്റിൽ ആരാധക മനംകവർന്ന  ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചന്‍റെ ചിത്രങ്ങളും വിഡിയോകളും സോഷ്യലിടത്ത് വൈറലായിരുന്നു. വലത്തേ കയ്യില്‍ പ്ലാസ്റ്ററുമായാണ് താരം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ എത്തിയത്. താരത്തിന്‍റെ കയ്യിലെ പരുക്ക് തന്നെയായിരുന്നു ആരാധകരുടെ പ്രധാനചര്‍ച്ചാവിഷയം. എന്നാലിപ്പോഴിതാ കാനില്‍ നിന്നും മുംബൈയില്‍ തിരിച്ചെത്തിയ  താരം ശസ്​ത്രക്രിയയ്ക്ക് വിധേയമാകാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസമാണ് താരം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്നും തിരികെ എത്തിയത്. 

മകൾ ആരാധ്യയ്‌ക്കൊപ്പമാണ് താരം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയത്. ഫ്രാന്‍സിലേക്ക് പുറപ്പെടുന്ന സമയത്തും താരത്തിന്‍റെ കൈയ്യില്‍ പ്ലാസ്റ്റര്‍ ഉണ്ടായിരുന്നു. കൈയ്ക്കേറ്റ പരുക്കിന്‍റെ കാരണം വ്യക്തമല്ല. ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് താരം ഫ്രാന്‍സിലേക്ക് പുറപ്പെട്ടതെന്നും തിരികെ നാട്ടിലെത്തിയാലുടന്‍ ശസ്​ത്രക്രിയയ്ക്ക് വിധേയയാകുമെന്നും പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. എല്ലാ വര്‍ഷവും കാനിലെ സജീവസാന്നിധ്യമാണ് ഐശ്വര്യ റായ്. ഇത്തവണ പരുക്ക് കണക്കിലെടുത്ത് ചടങ്ങില്‍ പങ്കെടുക്കാനാകാത്ത സാഹചര്യത്തിലും തികച്ചും പ്രൊഫഷ്ണലായുളള സമീപനമാണ് ഐശ്വര്യ സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ലോറിയൽ പാരീസ് എന്ന പ്രമുഖ ബ്രാന്‍ഡിന്‍റെ ആഗോള അംബാസിഡറായാണ് താരം ഫെസ്റ്റിവലിൽ പങ്കെടുത്തത്. ഫാൽഗുനി ഷെയ്ൻ പീക്കോക്ക് ഗൗണിലാണ് ഐശ്വര്യ റെഡ് കാർപ്പറ്റിൽ എത്തിയത്. മയൂരഭംഗിയില്‍ തിളങ്ങിയ ലോകസുന്ദരിയുടെ ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

Bollywood News:

Aishwarya Rai Bachchan To Undergo Surgery