ഫഹദ് ഫാസിലിനെ നായകനാക്കി പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ ജീത്തു ജോസഫ്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു സിനിമയുടെ പ്രഖ്യാപനം. ശാന്തി മായാദേവിയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. ഇ-ഫോർ എന്റർടെയിൻമെന്റിന്‍റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല .മോഹൻലാൽ നായകനായ നേര് ആണ് ജീത്തു ജോസഫിന്‍റെ സംവിധാനത്തിൽ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. ബോക്സോഫീസിൽ ചിത്രം മികച്ച പ്രകടനമാണ് നടത്തിയത്. ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നായിരുന്നു തിരക്കഥ. മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന റാമിന്‍റെ പണിപ്പുരയിലാണ് സംവിധായകനിപ്പോൾ.