parvathy-krishna-1

ശരീരഭാരം പലപ്പോഴും ആളുകളുടെ ആത്മവിശ്വാസത്തെ തകര്‍ക്കാറുണ്ട്. എന്നാല്‍ അതും വിചാരിച്ച് വെറുതെ ഇരിക്കാന്‍ ആവില്ലെന്ന് തെളിയിക്കുകയാണ് നടിയും അവതാരകയുമായ പാര്‍വതി.ആര്‍.കൃഷ്ണ.

രണ്ടാഴ്ച കൊണ്ട് പത്ത് കിലോ ഭാരം കുറച്ചാണ് പാര്‍വതി ആരാധകരെ ഞെട്ടിച്ചത്. രണ്ടാഴ്ചകൊണ്ടുള്ള വ്യത്യാസം കാണിക്കുന്ന ഫോട്ടോയൊടൊപ്പം തനിക്ക് തടി കൂടാനുള്ള കാരണവും താരം വ്യക്തമാക്കുന്നുണ്ട്.

ഒരുമാസം മുന്‍പ് ശാരീരിക അവശതകളെ തുടര്‍ന്ന് അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും ആ സമയത്തെ മാനസിക പിരിമുറക്കം കുറക്കാന്‍ അധികമായി ഭക്ഷണം കഴിച്ചതാണ് അമിതവണ്ണത്തിന് കാരണമായതെന്നാണ് താരം പറയുന്നത്. ഒരുമാസം കൊണ്ട് പത്ത് കിലോ ഭാരമാണ് കൂടിയത്. എന്നാല്‍ ഇത് തന്‍റെ ആത്മവിശ്വാസത്തെ ഇല്ലാതാക്കിയെന്നും ഇതാണ് വണ്ണം കുറക്കാന്‍ കാരണമെന്നും പാര്‍വതി പറഞ്ഞു. 

'രണ്ടാഴ്ചത്തെ കര്‍ശന ഡയറ്റിന്‍റെ ഫലമാണ് ഈ കാണുന്നത്. കഴിഞ്ഞ മാസം ശാരീരിക അവശതകളെ തുടര്‍ന്ന് അച്ഛന്‍ ആശുപത്രിയിലായിരുന്നു. മാനസികമായി വളരെ പിരിമുറക്കം അനുഭവിച്ച സമയമായിരുന്നു അത്. ഭക്ഷണത്തിന് മാനസിക പിരിമുറുക്കത്തെ കുറക്കാന്‍ ഭക്ഷണത്തിന് കഴിയുമെന്ന് ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ എന്‍റെ ശരീരം ശ്രദ്ധിക്കാതെ ഞാന്‍ ഒരുപാട് ഭക്ഷണ കഴിച്ചു. അങ്ങനെ എന്‍റെ ശരീര ഭാരം പത്ത് കിലോ വര്‍ധിച്ചു. ഇത് എന്‍റെ ആത്മവിശ്വാസത്തെയും വല്ലാതെ ബാധിച്ചിരുന്നു. പഴയത് പോലെയാകാന്‍ ഞാന്‍ ഒരുപാട് ആഗ്രഹിച്ചു. ഇപ്പോള്‍ അത് സാധിച്ചു. എന്‍റെ ആഗ്രഹങ്ങളെ അടക്കിവെച്ച് ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച എന്‍റ നിശ്ചയദാര്‍ഢ്യത്തെ ഓര്‍ത്ത് എനിക്ക് അഭിമാനമുണ്ട്. എനിക്ക് ഇതിന് കഴിഞ്ഞെങ്കില്‍ നിങ്ങള്‍ക്കും കഴിയും' എന്നാണ് താരം തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.