മാളികപ്പുറം എന്ന ഒറ്റ ചിത്രത്തിലൂടെ കയ്യടിനേടിയ ബാലതാരം ദേവനന്ദ ഇനി ഗായികയും. ദേവനന്ദ മുഖ്യകഥാപാത്രമായ ഹൊറര്‍ ഫാന്റസി ചിത്രം ഗു 17ന് തിയറ്ററുകളിലെത്തും.
അവധിക്കാലം ആഘോഷമാക്കാന്‍ മലബാറിലെ ഉള്‍നാടന്‍ ഗ്രാമത്തിലെത്തിയ കുട്ടികള്‍ക്ക് നേരിടേണ്ടിവന്ന ഭയാനകമായ അനുഭവങ്ങളാണ് ഗു എന്ന ഹൊറര്‍ ഫാന്റസി ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ മിന്ന എന്ന കഥാപാത്രമാണ് േദവനന്ദ .
നവാഗതനായ മനു രാധാകൃഷ്ണനാണ് സംവിധായകന്‍. മണിയന്‍പിള്ള രാജുവാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ജോനഥന്‍ ബ്രൂസ് സംഗീതം നല്‍കിയ പാട്ടുകളിലൊന്നാണ് ദേവനന്ദ പാടിയത് .സൈജു കുറുപ്പ്, അശ്വതി മനോഹരന്‍ ,നിരഞ്ജ് മണിയന്‍പിള്ള രാജു, മണിയന്‍പിള്ള രാജു, രമേഷ് പിഷാരടി തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. വെള്ളിയാഴ്ച ചിത്രം തിയറ്ററുകളിലെത്തും.
Devananda became a singer in film Ghu, release on friday