വനിത ഫിലിം അവാർഡ്സ് വേദിയിലെ മഞ്ജു വാരിയരുടെ പാട്ടാണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. മിമി എന്ന ബോളിവുഡ് ചിത്രത്തിനു വേണ്ടി എ.ആർ റഹ്മാൻ ഒരുക്കിയ 'പരം പരം പരം പരമസുന്ദരി' എന്ന സൂപ്പർഹിറ്റ് ഗാനമാണ് വേദിയിൽ മഞ്ജു പാടി അവതരിപ്പിച്ചത്. ചുവടു വച്ചു കൊണ്ടായിരുന്നു മഞ്ജുവിന്റെ പ്രകടനം. മലയാളത്തിന്റെ പരമസുന്ദരി ബോളിവുഡിലെ പരമസുന്ദരി ഗാനം പാടുന്നതു കാണാനും കേൾക്കാനും എന്തൊരു രസമാണെന്നാണ് ആരാധകരുടെ പ്രതികരണം. അനായാസമായി വേദിയിൽ ആടിപ്പാടി കയ്യടി നേടിയെന്നാണ് ആരാധകരുടെ പക്ഷം. മിമി എന്ന ചിത്രത്തിനു വേണ്ടി ശ്രേയാ ഘോഷാൽ ആലപിച്ച ഗാനമാണ് പരം പരം പരം പരമസുന്ദരി. അമിതാഭ് ഭട്ടാചാര്യയുടേതാണ് വരിക.