നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിന്‍റെ പ്രിയ ജോഡികളായ മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പൂജയുടെ ചിത്രങ്ങള്‍ മോഹന്‍ലാല്‍ തന്‍റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്. രജപുത്ര രഞ്ജിത്താണ് ചിത്രം നിർമിക്കുന്നത്. മോഹൻലാലിന്റെ 360-ാം ചിത്രമാണിത്.
താര ജോഡികള്‍ വീണ്ടും ഒന്നിക്കുന്ന വിവരം ശോഭന തന്നെയാണ് വെളിപ്പെടുത്തിയത്. നീണ്ട 15 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടുമൊരു മോഹൻലാൽ, ശോഭന ചിത്രം വരുന്നത്.2009ൽ റിലീസ് ചെയ്ത 'സാഗർ ഏലിയാസ് ജാക്കി'ക്കു ശേഷം ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണിത്.
അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് ആണ് ശോഭനയുടെ അവസാന മലയാള ചിത്രം. തരുണ്‍ മൂര്‍ത്തിക്കൊപ്പം കെ.ആര്‍.സുനിലും ചേര്‍ന്നാണ് തിരക്കഥ.
സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ എന്നിവയാണ് തരുണ്‍ മൂര്‍ത്തിയുടെ ശ്രദ്ധേയമായ സിനിമകള്‍. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന ചിത്രം ആയതിനാല്‍ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍.