ഡാനിയല്‍ വെബ്ബറുമായി വിവാഹം കഴിക്കുന്നതിന് മുമ്പ് മറ്റൊരാളുമായി തന്‍റെ വിവാഹം നിശ്ചയിച്ചിരുന്നുവെന്നും എന്നാല്‍ അയാള്‍ തന്നെ ചതിച്ചെന്നും തുറന്നു പറഞ്ഞ് അവതാരകയും നടിയുമായ സണ്ണി ലിയോണി. ഒരു ഡാന്‍സ് റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് സണ്ണി തന്‍റെ ജീവിതത്തിലെ വേദനിക്കുന്ന ഓര്‍മകള്‍ പങ്കുവച്ചത്.
ഇപ്പോഴത്തെ ഭർത്താവ് ഡാനിയല്‍ വെബ്ബറുമായി വിവാഹം കഴിക്കുന്നതിന് മുമ്പാണ് മറ്റൊരാളുമായി സണ്ണിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിവാഹത്തിന് രണ്ടുമാസം മാത്രം ശേഷിക്കുവേ അദ്ദേഹം തന്നെ ചതിച്ചതെന്നാണ് സണ്ണി ലിയോണി പറഞ്ഞത്. ‘ഇപ്പോഴത്തെ ഭർത്താവിനെ കണ്ടുമുട്ടുന്നതിന് മുമ്പ് മറ്റൊരാളുമായി എന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്തോ കുഴപ്പമുണ്ടെന്നും അവൻ എന്നെ ചതിക്കുകയാണെന്നും എനിക്ക് തോന്നിയിരുന്നു. എന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് ഞാൻ അവനോട് ചോദിച്ചു, ‘ഇല്ല ഞാൻ നിന്നെ സ്നേഹിക്കുന്നില്ല’ എന്നാണ് അവൻ മറുപടി നൽകിയത്’, സണ്ണി ലിയോണി പറയുന്നു.
ഞങ്ങളുടെ വിവാഹത്തിന് രണ്ടു മാസം മുമ്പായിരുന്നു ഇതെല്ലാം നടന്നത്. ഹവായിയില്‍ ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങായിരുന്നു പ്ലാൻ ചെയ്തത്. വസ്ത്രങ്ങളടക്കം എല്ലാം വാങ്ങിയിരുന്നു. ജീവിതത്തിലെ ഏറ്റവും മോശമായ സമയമായിരുന്നു അത്. എന്നാൽ അതിന് ശേഷം ദൈവം എനിക്ക് വേണ്ടി ചെയ്തപോലെ അതിശയകരമായ ഒരു കാര്യമുണ്ടായി. ദൈവം തന്ന മാലാഖയാണ് എന്‍റെ ഇപ്പോഴത്തെ ഭർത്താവ്. അച്ഛനും അമ്മയും മരിച്ചപ്പോഴമെല്ലാം അദ്ദേഹം എനിക്കൊപ്പമുണ്ടായിരുന്നു’. സണ്ണി ലിയോണി പറഞ്ഞു. 2011ലാണ് സണ്ണി ലിയോണിയും ഡാനിയൽ വെബ്ബറുമായുള്ള വിവാഹം നടന്നത്. ദമ്പതികൾക്ക് മൂന്നു കുട്ടികളുണ്ട്.
Sunny Leone sayss her ex-partner cheated on her, called off marriage.