കമല്‍ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍. ‘വിക്രം’ സിനിമയില്‍ ഇവര്‍ മൂന്ന് പേരുടെയും പെർഫോമൻസില്‍ ഞെട്ടി നിൽക്കുമ്പോഴാണ് ക്ലൈമാക്സിൽ മറ്റൊരു അവതാരപ്പിറവി ഒരു ഒന്നൊന്നര വരവ് വരുന്നത്. വെറും അഞ്ചേ അഞ്ച് മിനിറ്റില്‍ തിയറ്റര്‍ ഒന്നാകെ പിടിച്ചു കുലുക്കുന്ന പ്രകടനം. ഒടുക്കത്തില്‍ വന്ന് സിനിമയുടെ ആവേശം ഒന്നാകെ കൊണ്ടുപോകുന്ന കാഴ്ച. ലൈഫ് ടൈം സെറ്റില്‍മെന്റ് പറഞ്ഞെത്തിയ ആ കൊടൂര വില്ലന്‍ റോളക്സ് ആയിരുന്നു. സൂര്യ എന്ന താരത്തിന്‍റെ മറ്റൊരു മുഖം. വിക്രം ഇറങ്ങി രണ്ട് വര്‍ഷത്തിനിപ്പുറം മറ്റൊരു ബ്രഹ്മാണ്ഡ ചിത്രവുമായി താരം എത്തുന്നു. യോദ്ധാവായി സൂര്യ, കൊടൂര വില്ലനായി ബോബി ഡിയോൾ. ത്രസിപ്പിക്കാന്‍ 'കങ്കുവ' എത്തുകയാണ്. ജയ് ഭീമിലെ അഡ്വ. ചന്ദ്രു, സൂററൈ പോട്രിലെ മാരന്‍, വിക്രം സിനിമയിലെ റോളക്സ്. സൂര്യ എന്ന താരത്തിനെയും നടനെയും ഒരു പോലെ പ്രേക്ഷകര്‍ കണ്ട സമീപകാല മൂന്ന് സിനിമകള്‍, മാസിലും ക്ലാസിലും അഭിനയത്തിലും വെല്ലാന്‍ സൂര്യയോളം പോന്ന മുന്‍ നിര തമിഴ് താരം ഇന്നുമില്ലെന്ന സാക്ഷ്യമായിരുന്നു ആ സിനിമകള്‍ക്ക് കിട്ടിയ സ്വീകാര്യത.
വിഡിയോ കാണാം