manju-wb

മഞ്ജു പിള്ളയുമായി വേര്‍പിരിഞ്ഞെന്ന് സ്ഥിരീകരിച്ച് ഛായാഗ്രാഹകന്‍ സുജിത് വാസുദേവ്. സൈന പ്ലേ എന്ന യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.2020 മുതല്‍ ഇരുവരും അകന്നാണ് കഴിയുന്നത്.  ഈ അടുത്ത കാലത്താണ് ഡിവോഴ്സ് നടപടികള്‍ പൂര്‍ത്തിയായതെന്നും സുജിത് പറയുന്നു.  അതേസമയം മഞ്ജു നല്ല സുഹൃത്തെന്നും കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാറുണ്ടെന്നും സുജിത് വ്യക്തമാക്കുന്നു. 

 

‘2020 മുതൽ ഞങ്ങൾ പിരിഞ്ഞു താമസിക്കുകയാണ്. കഴിഞ്ഞ മാസം ഞങ്ങൾ ഡിവോഴ്സ് ആയി. ഇപ്പോൾ മഞ്ജുവിനെ സുഹൃത്ത് എന്ന് പറയാനാണ് താൽപര്യം. ഞങ്ങൾ തമ്മിൽ ഉള്ള സൗഹൃദം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മഞ്ജുവിന്റെ കരിയർ നല്ല രീതിയിൽ പോവുകയാണ്. വളരെ അടുത്ത സുഹൃത്ത് വലിയ നിലയിലേക്ക് പോകുന്നത് കാണുമ്പോൾ ഉള്ള സന്തോഷം വളരെ വലുതാണ്. മഞ്ജുവിന്റെ കരിയറിന്റെ കാര്യങ്ങളൊക്കെ ഞങ്ങൾ ചർച്ച ചെയ്യാറുണ്ടെന്നും സുജിത് വാസുദേവ് പറഞ്ഞു.   

 

മലയാള സിനിമയിലെ മുൻനിര ഛായാഗ്രാഹകരിൽ ഒരാളാണ് സുജിത് വാസുദേവ്. ലൂസിഫർ, എമ്പുരാൻ എന്നീ സിനിമകളുടെ ഛായാഗ്രാഹകൻ സുജിത്താണ്. 2000 ൽ ആണ് നടി മഞ്ജു പിള്ളയും സുജിത് വാസുദേവും വിവാഹിതരായത്. ഇവർക്ക് ദയ എന്നൊരു മകളുണ്ട്. ഏറെ നാളായി മഞ്ജു പിള്ളയും സുജിത്തും വേർപിരിഞ്ഞു എന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്.  എന്നാൽ ഇരുവരും ഈ വാർത്തകളോടൊന്നും പ്രതികരിച്ചിരുന്നില്ല.

Break up with Manju Pillai, Confirmed by Sujith Vasudev