രോഗത്തോട് പൊരുതുന്ന ആരാധകന്റെ ആഗ്രഹം സഫലമാക്കി ഇളയ ദളപതി വിജയ്. തിരുവനന്തപുരം കേശവദാസപുരം പാണന്‍വിള സ്വദേശിയും ജനിതകമായ രോഗത്തോട് പൊരുതി ജീവിക്കുന്ന ലൈജുമോനെയാണ് കാണാന്‍ വിജയ് എത്തിയത്. താരത്തെ കാണാനുള്ള ആഗ്രഹം അറിയിച്ചപ്പോള്‍  വിജയ് ഹോട്ടലിലേക്ക് ക്ഷണിക്കുകയായിരുന്നു. ലൈജുമോന്റെ അടുത്തെത്തി വിജയ് വിശേഷങ്ങള്‍ തിരക്കി. മൈ ഹീറോ ഇളയദളപതി, ഐ ലൈവ് യു എന്നെഴുതിയ കത്തില്‍ ഓട്ടോഗ്രാഫ് നല്‍കുകയും ചെയ്തു. തിരുവനന്തപുരം കരമന തളിയലില്‍ താമസിക്കുന്ന അരുണ്‍ ലാലിനൊപ്പമാണ് ലൈജുമോനെത്തിയത്. അരുണ്‍ ലാല്‍ വരച്ച ചിത്രവും വിജയ് സ്വീകരിച്ചു.