പിറന്നാൾ ദിനത്തിൽ പങ്കാളിയെ കുറിച്ചുള്ള ലെനയുടെ വാക്കുകള്‍ വൈറലാകുന്നു. മനോഹരമായ പുതിയ ജീവിതം സമ്മാനിച്ചതിന് നന്ദി എന്ന് ലെന സോഷ്യല്‍മീഡിയയില്‍ കുറിച്ചു. മാർച്ച് 18നായിരുന്നു ലെനയുടെ പിറന്നാൾ. പിറന്നാള്‍ ദിനത്തില്‍ താരം എഴുതിയ ‘ദ് ഓട്ടോബയോഗ്രഫി ഓഫ് ഗോഡ്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് കൂടിയായിരുന്നു. ബെംഗളൂരുവിൽ വച്ചു നടന്ന ചടങ്ങിൽ ലെനയെ പരിചയപ്പെടുവാനും പുസ്തകം വാങ്ങുവാനുമായി നിരവധിപ്പേർ എത്തിയിരുന്നു.
ഒരു റോസ് പൂക്കളുടെ ബൊക്കയും പിടിച്ച് നില്‍ക്കുന്ന ഫോട്ടോക്കൊപ്പം 'മനോഹരമായ ഈ പുതിയ ജീവിതം സമ്മാനിച്ചതിന് എന്റെ പ്രിയപ്പെട്ടവന് നന്ദി' എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവച്ചത്. ബര്‍ത്ത് ഡേ, പ്രണയം, പുതിയ ജീവിതം എന്നൊക്കെയുള്ള ഹാഷ് ടാഗുകളും നല്‍കിയിട്ടുണ്ട്. പോസ്റ്റ് വന്നതിനു പിന്നാലെ നിരവധിയാളുകളാണ്.
ജനുവരി 17 നാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ ഫൈറ്റര്‍ പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും ലെനയും വിവാഹിതരായത്. ബെംഗളൂരു മല്ലേശ്വരം ക്ഷേത്രത്തിലായിരുന്നു വിവാഹം. ചടങ്ങിൽ ഇരുവരുടെയും വീട്ടുകാർ മാത്രമാണ് പങ്കെടുത്തത്. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിലെ യാത്രികരുടെ പേരുകൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മലയാളികളെ ഞെട്ടിച്ച വാർത്തയുമായി ലെന എത്തിയത്. താനും ഗഗൻയാൻ ദൗത്യ തലവൻ പ്രശാന്തും വിവാഹിതരായെന്നും പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചതിനുശേഷം വിവരം പുറത്തറിയിക്കാൻ കാത്തിരിക്കുകയായിരുന്നുവെന്നും ലെന വെളിപ്പെടുത്തി.