suresh-gopi-elizabeth

നടനും എൻഡിഎ സ്ഥാനാർഥിയുമായ സുരേഷ്‌ഗോപിയെ നേരിട്ട‌ു കണ്ട സന്തോഷം പങ്കുവച്ച് നടൻ ബാലയുടെ ഭാര്യ ഡോക്ടർ എലിസബത്ത്. സുരേഷ് ഗോപിയെ കാണണം എന്നുള്ളത് ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നുവെന്നും അതിനു സാധിച്ചുവെന്നും എലിസബത്ത് വ്യക്തമാക്കി. ഗുരുവായൂരില്‍ ഒരാവശ്യത്തിനു പോയപ്പോള്‍ അപ്രതീക്ഷിതമായി കണ്ടതാണെന്നും അടുത്ത് കാണാന്‍ സാധിച്ചില്ലെങ്കിലും നേരിട്ടു കണ്ടപ്പോള്‍ സിനിമയിലേതുപോലെ തന്നെ ഉണ്ടായിരുന്നെന്നും എലിസബത്ത് ഫെയ്സ്ബുക്കില്‍ പങ്കുവച്ച വിഡിയോയിലൂടെ വ്യക്തമാക്കി.

ഇലക്‌ഷൻ പ്രചാരണത്തിനെത്തിയ സമയത്തെ സുരേഷ് ഗോപിയുടെ വിഡിയോയും എലിസബത്ത് പങ്കുവച്ചിട്ടുണ്ട്.  കമ്മിഷണർ സിനിമയിലെ ബിജിഎമ്മും ചേർത്ത് വിഡിയോ കാണുമ്പോൾ കാണാൻ നല്ല രസമുണ്ട് എന്നും എലിസബത്ത് കൂട്ടിച്ചേര്‍ത്തു.

എലിസബത്തിന്‍റെ വാക്കുകള്‍:

ഇന്ന് ഗുരുവായൂർ പോയിരുന്നു. ഒരു ആവശ്യത്തിന് പോയതാണ്. അപ്പോൾ ഒരു സ്‌പെഷൽ ആളിനെ കണ്ടു. സുരേഷ് ഗോപി ചേട്ടനെ ആണ് ഞാൻ കണ്ടത്. അദ്ദേഹം ഇലക്‌ഷൻ പ്രചാരണത്തിന് വേണ്ടി പോകുമ്പോൾ റോഡിൽ വച്ചാണ് കണ്ടത്. എനിക്ക് കാണാൻ ഭയങ്കര ആഗ്രഹം ഉള്ള മനുഷ്യനാണ്. നേരിട്ട് കണ്ടപ്പോൾ ഒരുപാട് സന്തോഷം. സിനിമയിൽ കാണുന്നതുപോലെ തന്നെയാണ് നേരിട്ട് കാണാൻ. കമ്മിഷണർ സിനിമയിലെ ബിജിഎമ്മും ചേർത്ത് വിഡിയോ കാണുമ്പോൾ കാണാൻ നല്ല രസമുണ്ട്.