
പാട്ടുകാരന്‍ അര്‍മാന്‍ മാലിക്കിനൊപ്പം തെലുങ്ക് ഹിറ്റ് ഗാനം ‘ബുട്ട ബൊമ്മ’യ്ക്ക് ചുവടുവയ്ക്കുന്ന എഡ് ഷീരനാണ് സോഷ്യല്‍ ലോകത്ത് താരമായിരിക്കുന്നത്. ഇന്ത്യയിലെ തന്‍റെ രണ്ടാമത്തെ സംഗീത നിശയ്ക്കായാണ് എഡ് രാജ്യത്തെത്തിയത്. രാവിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം സമയം ചിലവഴിച്ച ശേഷമാണ് അദ്ദേഹം ബോളീവുഡ് താരങ്ങള്‍ക്കും പാട്ടുകാര്‍ക്കുമൊപ്പം രാത്രി പാര്‍ട്ടിയില്‍ പങ്കെടുത്തത്.
അര്‍മാന്‍ മാലിക് തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് എഡ് ഷീരന് ചുവടുകള്‍ പഠിപ്പിച്ചു നല്‍കുന്ന വിഡിയോ പങ്കുവച്ചത്. വെള്ള ഷര്‍ട്ടും കറുപ്പ് പാന്‍റ്സും ധരിച്ചെത്തിയ എഡ് അനായാസകരമായി നൃത്തച്ചുവടുകള്‍ പഠിച്ചെടുക്കുന്നുണ്ട്. ഷാറൂഖ് ഖാന്‍റെ സിഗ്നേച്ചര്‍ സ്റ്റെപ്പിലാണ് ഇരുവരുടേയും നൃത്തം അവസാനിപ്പിക്കുന്നത്. പ്രിയപ്പെെട്ട വ്യക്തി എന്‍റെ നഗരത്തില്‍ എന്ന് കുറിച്ചാണ് അര്‍മാന്‍ വിഡിയോ പങ്കുവച്ചത്. പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റുള്ളവരും എഡിനൊപ്പമുള്ള വിഡിയോകളും ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.
2024 ലെ ഏഷ്യ– യൂറോപ്പ് ടൂറിന്‍റെ ഭാഗമായാണ് എഡ് ഷീരന്‍ ഇന്ത്യയിലെത്തിയത്. ഇതിന്‍റെ ഭാഗമായി മാർച്ച് 16ന് മുംബൈയിൽ സംഗീത നിശ അരങ്ങേറും.
Ed Sheeran dances to Butta Bomma with Armaan Malik.