കേരള ചരിത്രത്തിൽ ഏറെ ചർച്ചയായി മാറിയ ഒരു ബസ് തടയലും അതിന് ശേഷമുണ്ടായ പോലീസിന്‍റെ അതിക്രൂരമായ അക്രമങ്ങളും. സംസ്ഥാന ചരിത്രത്തിലെ തന്നെ തീരാനോവായി മാറിയ തങ്കമണി സംഭവത്തെ അടിസ്ഥാനമാക്കി ഒപ്പം ഫിക്ഷനും ചേർത്ത് ഒരുക്കിയ ചിത്രമായി തിയേറ്ററുകളിലെത്തി. ദിലീപ് നായക വേഷത്തിലെത്തുന്ന 'തങ്കമണി'. 38 വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിന്‍റെ ചുവടുപിടിച്ചെത്തുന്ന ചിത്രം ദിലീപിന്‍റെ കരിയറിലെ തന്നെ ഏറെ വ്യത്യസ്തമായൊരു ചിത്രമായി മാറുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. 'ഉടൽ' എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം രതീഷ് രഘുനന്ദനനാണ് സിനിമയുടെ സംവിധാനം. ചിരിയും പിന്നിലെ കഥകളുമായി ദിലീപും കൂട്ടരും. വിഡിയോ കാണാം.
Interview with thankamani film team