saniya-viral-reel-08

സമൂഹമാധ്യമങ്ങളില്‍ വലിയ ആരാധകരുള്ള താരമാണ് സാനിയ ഇയ്യപ്പന്‍. സമൂഹമാധ്യമങ്ങളിലെ താരങ്ങളുടെ കമന്‍റ് ട്രെന്‍ഡിന് ചുവട് പിടിച്ച് ഡാന്‍സ് റിവ്യൂവര്‍ പോസ്റ്റിട്ടതും അതിന് നടി നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലാകുന്നത്. സിനിമയുടെ റിവ്യുവിനൊപ്പം ഡാന്‍സുമായെത്തി ശ്രദ്ധ പിടിച്ച അലന്‍ ജോസ് പെരേരയെന്ന ആള്‍ക്കാണ് നടിയുടെ മറുപടി.

സാനിയ ഇയ്യപ്പന്‍ തന്‍റെ വിഡിയോയ്ക്ക് താഴെ കമന്‍റ് ചെയ്താല്‍ റിവ്യൂ ഡാന്‍സ് നിര്‍ത്തു'മെന്ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടത്. പോസ്റ്റ് വ്യാപകമായി പ്രചരിച്ചതോടെ സാനിയയും വിവരമറിഞ്ഞു. 'നിര്‍ത്തിക്കോ' എന്നായിരുന്നു സാനിയയുടെ മറുപടി. ഈ കമന്‍റിന് മാത്രം രണ്ട് ലക്ഷത്തിലേറെ ലൈക്കുകളാണ് ലഭിച്ചത്. താരം വലിയ ഉപകാരമാണ് സമൂഹത്തിനായി ചെയ്തതെന്നും മൂന്നരക്കോടി ജനങ്ങളെ രക്ഷിച്ചുവെന്നും മലയാള സിനിമയെ രക്ഷിച്ചുവെന്നുമെല്ലാം ആളുകള്‍ കമന്‍റ് ചെയ്തിട്ടുണ്ട്. വാക്കിന് വിലയുണ്ടെങ്കില്‍ പരിപാടി ഇതോടെ അവസാനിപ്പിക്കണമെന്നും ചിലര്‍ കുറിച്ചിട്ടുണ്ട്.

ചലച്ചിത്ര താരങ്ങളും സെലിബ്രിറ്റികളും കമന്‍റ് ചെയ്താല്‍ പഠിക്കാമെന്നും നാട്ടിലേക്ക് വരാമെന്നും തുടങ്ങി നിരവധി ആവശ്യങ്ങളാണ് പലരും സമൂഹമാധ്യമങ്ങളിലൂടെ ഉയര്‍ത്തിയത്. ടൊവീനോയും, വിജയ് ദേവരെക്കൊണ്ടെയും, ബേസിലുമടക്കം നിരവധി താരങ്ങള്‍ തമാശരൂപേണെയുള്ള ഈ ട്രെന്‍ഡില്‍ പങ്കാളികളായി. സിദ്ധാര്‍ഥടക്കമുള്ളവര്‍ ട്രെന്‍ഡിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

Saniya Iyyappan commented on dance reviwer Alan's post goes viral