indrajith-photo-with-prithiraj

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് എമ്പുരാൻ. സിനിമയുടെ ഷൂട്ടിങ്ങ് ന്യൂയോർക്കിൽ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ന്യൂയോർക്കിൽ പൃഥ്വിരാജിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് സഹോദരനും നടനുമായ ഇന്ദ്രജിത്ത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിനായി ടൊവിനോ തോമസ് അമേരിക്കയില്‍ എത്തിയതിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. 

'ബ്രോ ബോണ്ടിങ് ഇൻ ന്യൂയോർക്ക്' എന്ന അടിക്കുറിപ്പോടെയാണ് ഇന്ദ്രജിത്ത് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. എൽ2ഇ, എമ്പുരാൻ എന്നിങ്ങനെയുള്ള ഹാഷ്ടാഗുകളും ചേര്‍ത്തിട്ടുണ്ട്. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയേയും ചിത്രങ്ങളില്‍ കാണാം.

കഴിഞ്ഞ വർഷം ഒക്ടോബർ അഞ്ചിനാണ് എമ്പുരാന്റെ ഷൂട്ടിങ് ആരംഭിച്ചത്. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് ചിത്രീകരണം സിനിമയുടെ മൂന്നാം ഷെഡ്യൂൾ ആണ് അമേരിക്കയിൽ പുരോഗമിക്കുന്നത്. മോഹൻലാൽ ജനുവരി 28ന് ലൊക്കേഷനില്‍ ജോയിൻ ചെയ്തു. ചിത്രത്തിന്‍റെ ഭാഗമായി ടൊവിനോ തോമസും അമേരിക്കയിലെത്തിയിട്ടുണ്ട്. മുരളി ഗോപിയാണ് തിരക്കഥ. ആശിര്‍വാദ് സിനിമാസും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുക.

Indrajith photo with Prithviraj goes viral on social media