taapsee-panni-boyfriend-19

ബാഡ്മിന്‍റന്‍ പരിശീലകന്‍ മത്തിയാസ് ബോയുമായുള്ള വിവാഹവാര്‍ത്തയോട് കൃത്യമായി പ്രതികരിക്കാതെ ബോളിവുഡ്താരം തപസി പന്നു. തന്‍റെ വ്യക്തി ജീവിതത്തെക്കുറിച്ച് ഒന്നും വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് താരം പറയുന്നു. 

 

ഡെന്‍മാര്‍ക്ക് താരവും ഇപ്പോള്‍ ഇന്ത്യന്‍ ബാഡ്മിന്‍റന്‍ ടീം ഡബിള്‍സ് പരിശീലകനുമായ മത്തിയാസ് ബോയുമായുള്ള വിവാഹം അടുത്തമാസം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഉദയ്പൂരില്‍ വച്ച് നടക്കുന്ന വിവാഹം സിഖ്–ക്രിസ്ത്യന്‍ മതാചാരപ്രകാരം ആയിരിക്കുമെന്നും കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങായിരിക്കുമെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് താരം വ്യക്തമായ മറുപടി നല്‍കാതിരുന്നത്. വ്യക്തി ജീവത്തെക്കുറിച്ച് ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും, ഒരിക്കലും അതിനുള്ള സാധ്യതയില്ലെന്നുമാണ് തപസി പന്നു പറയുന്നത്. 

 

എന്നാല്‍ നാടകീയതയില്ലാതെ ഒറ്റദിവസത്തെ കല്യാണമാണ് സ്വപ്നമെന്ന് താരം പറയുന്നു. പ്രഫഷനല്‍ ജീവിതത്തില്‍ ആവശ്യത്തിലേറെ നാടകീയത ഉണ്ട് അത് വ്യക്തി ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നില്ലെന്നും തപസി പറയുന്നു.ഡാനിഷ് ബാ‍ഡ്മിന്‍റന്‍ കോച്ച് മത്തിയാസ് ബോയും തപസിയും പത്തുവര്‍ഷമായി അടുപ്പത്തിലാണ്. 2013ല്‍ ഇന്ത്യന്‍ ബാഡ്മിന്‍റന്‍ ലീഗ് നടക്കുമ്പോള്‍ ഇരുവരും ആദ്യമായി കാണുന്നത്,. മത്തിയാസ് ലക്നൗല്‍ നിന്നുള്ള ടീമിന്റെ ഭാഗവും തപസി ഹൈദരാബാദില്‍ നിന്നുള്ള ടീമിന്റെ ബ്രാന്‍ഡ് അംബാസഡറുമായിരുന്നു.  നാലുവര്‍ഷമായി ഇന്ത്യന്‍ ടീം പരിശീലകനായ മത്തിയാസ് ബോ ഒളിംപിക്സിലും ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പിലും വെള്ളി നേടിയിട്ടുണ്ട്.