rajinikanth-latha

 

 

നാല്‍പത്തി മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തും ഭാര്യ ലതാ രജനീകാന്തും. ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് മകള്‍ സൗന്ദര്യ പങ്കുവെച്ച ഹൃദ്യമായ കുറിപ്പ് ആരാധകര്‍ ഏറ്റെടുത്തു. ഫെബ്രുവരി 26ന് ആയിരുന്നു ഇരുവരുടേയും 43–ാം വിവാഹ വാര്‍ഷികം.

 

‘43 വര്‍ഷം ഒരുമിച്ച്, എന്‍റെ ഏറ്റവും പ്രിയപ്പെട്ട അമ്മയും അച്ഛനും..ഞാന്‍ നിങ്ങളെ വളരെ അധികം സ്നേഹിക്കുന്നു’ മകള്‍ സൗന്ദര്യ എക്സില്‍ കുറിച്ചു. 43 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരസ്പരം അണിയിച്ച മാലയും മോതിരവും ഇരുവരും ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു എന്നും ഇപ്പോഴും എല്ലാകാര്യത്തിലും പരസ്പരം ശക്തമായി നില്‍ക്കുന്നു എന്നും മകള്‍ പറയുന്നു. കഴുത്തില്‍ മാല അണിഞ്ഞ് നില്‍ക്കുന്ന രജനീകാന്തിന്‍റെയും തൊട്ടരുകില്‍ കയ്യിലെ മോതിരം ഉയര്‍ത്തി കാണിക്കുന്ന തലയുടേയും ചിത്രത്തിനൊപ്പമാണ് കുറിപ്പ്. 

 

പ്രണയിച്ച് വിവാഹിതരായ ഇരുവരും 1980ല്‍ ഒരു സിനിമ സെറ്റില്‍ വെച്ചാണ് കണ്ടുമുട്ടിയത്. അന്ന് വിദ്യാര്‍ഥിനിയായിരുന്ന ലത രജനീകാന്തുമായി അഭിമുഖത്തിന് എത്തി. അഭിമുഖത്തിന്‍റെ അവസാനം താരം പ്രണയാഭ്യാര്‍ഥന നടത്തുകയായിരുന്നു. പിന്നാലെ വീട്ടുകാരുടെ സമ്മതത്തോടെ 1981ലാണ് രജനീകാന്ത് ലതയെ ജീവിതസഖിയാക്കിയത്. മക്കളായ ഐശ്വര്യയും സൗന്ദര്യയും സിനിമ മേലയില്‍ സജീവമാണ്. 

 

Rajinikanth and wife Latha celebrate 43 years of marriage