bramayugam-premalu
ഭ്രമയുഗവും പ്രേമലുവും; 2024ലെ ആദ്യ വമ്പന്‍ ഹിറ്റുകള്‍, വീണ്ടും തിയറ്റര്‍ ആരവങ്ങളിലേക്ക് പ്രേക്ഷകരെ തിരികെയെത്തിച്ച സിനിമാകാഴ്ച. ബോക്സോഫീസില്‍ നിറയുന്ന പണക്കിലുക്കം, രാത്രി വൈകിയും അഡീഷണല്‍ ഷോ കള്‍, ആവേശവും ആരവവുമായി പ്രേമലുവിനെയും ഭ്രമയുഗത്തെയും പ്രേക്ഷകര്‍ കയ്യടിച്ച് സ്വീകരിക്കുന്നു സൂപ്പര്‍ താര ചിത്രവും യുവതാരനിര ചിത്രവും ഒരു പോലെ കയ്യടി വാങ്ങുന്ന കാഴ്ചയ്ക്കാണ് തീയറ്ററുകള്‍ സാക്ഷ്യം വഹിക്കുന്നത്. ജനുവരിയിലെ ഹിറ്റ് ചാര്‍ട്ടില്‍ ജയറാം ചിത്രം എബ്രഹാം ഓസ്ലര്‍ മാത്രമാണ് ഇടം പിടിച്ചത്. വമ്പന്‍ ഹൈപ്പിലെത്തിയ മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ട വാലിബന്‍ തിയറ്ററില്‍ നേട്ടമുണ്ടാക്കിയില്ല. ഫെബ്രുവരിയില്‍ ഇതാ കുടുംബപ്രേക്ഷകര്‍ കൂട്ടത്തോടെ തിയറ്റര്‍ നിറയ്ക്കുന്ന കാഴ്ച. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു.. ഹാട്രിക് വിജയവുമായി ഗിരീഷ് എ.ഡി എന്ന സംവിധായകന്‍ തന്‍റെതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. മമ്മൂട്ടി എന്ന താരത്തിന്‍റെ ഇതുവരെ കാണാത്ത വേഷപകര്‍ച്ച, അതുതന്നെയാണ് ഭ്രമയുഗത്തിന്റെ ഹൈലൈറ്റ്. വിഡിയോ...