anjali

മഞ്ചാടിക്കുരു, ബാംഗ്ലൂര്‍ഡേയ്സ്, കൂടെ എന്നീ സിനിമകളിലൂടെ മലയാളികളുടെ മനസ്സില്‍ കയറിക്കൂടിയ ആളാണ് സംവിധായിക അഞ്ജലി മേനോൻ. ഇപ്പോഴിതാ തമിഴിലും ഒരു കൈ നോക്കാനുറച്ചിരിക്കുകയാണ് അഞ്ജലി. തന്‍റെ പുതിയ തമിഴ് സിനിമയുടെ പ്രഖ്യാപനം അവര്‍ നടത്തി കഴിഞ്ഞു.  മനോഹരമായ ഒരു യാത്രയ്ക്ക് തുടക്കം എന്ന കുറിപ്പോടെ #KRG07 എന്ന പേരടങ്ങിയ ഒരു പോസ്റ്റര്‍ അഞ്ജലി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. കെആര്‍ജി സ്റ്റുഡിയോയാണ് ചിത്രത്തിന്റെ നിര്‍മാണം.

 

2022 ൽ പുറത്തിറങ്ങിയ വണ്ടര്‍ വുമൻ എന്ന സിനിമയാണ് അഞ്ജലി അവസാനമായി സംവിധാനം ചെയ്തത്. സോണി ലിവ്വിലൂടെയായിരുന്നു ചിത്രത്തിന്‍റെ റിലീസ്. നാദിയ മൊയ്തു, നിത്യാ മേനോന്‍, പാര്‍വതി, പത്മപ്രിയ, സയനോര, അര്‍ച്ചന പദ്‍മിനി, അമൃത സുഭാഷ്, രാധ ഗോമതി, നിലമ്പൂര്‍ ആയിഷ തുടങ്ങിയ താരനിര അണിനിരന്ന ചിത്രമായിരുന്നു ഇത്. 

 

Director Anjali Menon announces her Tamil film