നടൻ സുദേവ് നായർ വിവാഹിതനായി. മോഡല്‍ അമർദീപ് കൗർ ആണ് വധു. ഗുരുവായൂരില്‍ വച്ചുനടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും.
മുംബൈയില്‍ ജനിച്ചുവളര്‍ന്ന സുദേവ് 2014ല്‍ സൗമിക് സെൻ സംവിധാനം ചെയ്ത ഗുലാബ് ഗാംഗ് എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്ക് എത്തിയത്. മൈ ലൈഫ് പാർട്ണര്‍ എന്ന ആദ്യ മലയാള ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും താരം സ്വന്തമാക്കിയിരുന്നു. അനാർക്കലി, കരിങ്കുന്നം സിക്സസ്, എസ്ര, കായംകുളം കൊച്ചുണ്ണി, അബ്രഹാമിന്റെ സന്തതികൾ, മിഖായേൽ, അതിരൻ, മാമാങ്കം, വൺ, ഭീഷ്മപർവ്വം, പത്തൊൻപതാം നൂറ്റാണ്ട്, തുറമുഖം തുടങ്ങി നിരവധ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഗുജറാത്തിലാണ് അമർദീപ് കൗറിന്റെ ജനനം. നിരവധി സൗന്ദര്യമത്സരങ്ങളിലെ വിജയികൂടിയാണ് അമർദീപ് കൗർ.
Actor Sudev Nair got married