karthik-fan-11

ലക്ഷക്കണക്കിന് യുവാക്കളുടെ ഇഷ്ടതാരമാണ് കാര്‍ത്തിക് ആര്യന്‍. ബോളിവുഡിന്‍റെ പ്രിയതാരത്തെ കാണാനും ഫൊട്ടോയെടുക്കാനുമെല്ലാം സദാ ആരാധകരുടെ തിരക്കാണ്. എന്നാല്‍ ഝാന്‍സിയില്‍ നിന്നും ആയിരത്തിലേറെ കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി മുംബൈയിലെത്തിയ ആരാധകനെ കണ്ട് താരം തന്നെ അമ്പരന്നു. സാധാരണ സൈക്കിളിന് പിന്നിലൊരു ബാഗും വച്ചാണ് ആരാധകനായ യുവാവ് 9 ദിവസം കൊണ്ട് മുംബൈയിലെത്തിച്ചേര്‍ന്നത്. 

karthik-aaryan-n-11

 

കാര്‍ത്തികിനെ കണ്ടതും ഓടിച്ചെന്ന് കാലില്‍ തൊട്ടു. കുടിക്കാന്‍ വെള്ളം തരട്ടെയെന്നായിരുന്നു കാര്‍ത്തികിന്‍റെ സ്നേഹപൂര്‍വമുള്ള ആദ്യ ചോദ്യം. എന്നാലും ഝാന്‍സിയില്‍ നിന്ന് ഇവിടെ വരെ ഈ സൈക്കിളില്‍ എങ്ങനെയെത്തിയെന്ന് അദ്ഭുതത്തോടെ താരം അന്വേഷിക്കുകയും ചെയ്തു. നിരവധി ചിത്രങ്ങളെടുത്ത് സന്തോഷമായാണ് ആരാധകനെ കാര്‍ത്തിക് യാത്രയാക്കിയത്. കാര്‍ത്തിക് എത്ര സ്നേഹത്തോടെയാണ് പെരുമാറിയതെന്ന് സമൂഹമാധ്യമങ്ങളില്‍ പലരും കുറിച്ചു. ഒന്ന് കെട്ടിപ്പിടിക്കാമായിരുന്നുവെന്നാണ് മറ്റു ചിലര്‍ പ്രതികരിച്ചത്. 

 

കിയാര അദ്വാനിയുമൊത്ത് അഭിനയിച്ച 'സത്യപ്രേം കി കഥ'യാണ് കാര്‍ത്തികിന്‍റേതായി ഒടുവില്‍ തിയറ്ററിലെത്തിയ ചിത്രം. 'ചദു ചാംപ്യന്‍' ചിത്രീകരണം പൂര്‍ത്തിയായി. കബീര്‍ ഖാന്‍ ചിത്രം ജൂണിലാകും റിലീസിനെത്തുക. ആഷിഖി –3യും കാര്‍ത്തികിന്‍റേതായി ഇനി ഇറങ്ങാനുണ്ട്. 

 

Kartik Aaryan meets fan who cycled over 1000 km from Jhansi to Mumbai to see him