SureshGopi-Radhika

 

34–ാം വിവാഹ വാര്‍ഷികാഘോഷത്തിന് ഭാര്യ രാധികക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടന്‍ സുരേഷ് ഗോപി. പ്രിയപ്പെട്ടവള്‍ക്കൊപ്പമുള്ള ഒരു വര്‍ഷം കൂടി ആഘോഷിക്കുകയാണ്. വിവാഹ വാര്‍ഷിക ആശംസകള്‍, ഇനിയും ഒരുപാട് വര്‍ഷം സ്നേഹത്തോടെയും സന്തോഷത്തോടെയും മുന്നോട്ട് പോകാന്‍ കഴിയട്ടെ എന്നാണ് താരത്തിന്‍റെ വാക്കുകള്‍. 

 

മലയാള സിനിമയില്‍ നിരവധി ആരാധകരുള്ള മാതൃകാ ദമ്പതികളാണ് സുരേഷ് ഗോപിയും രാധികയും. 1990 ഫെബ്രുവരിയിലായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹത്തെ കുറിച്ചും രാധികയോടുള്ള പ്രണയത്തെ കുറിച്ചുമെല്ലാം പലവേദികളിലും സുരേഷ് ഗോപി സംസാരിച്ചിട്ടുണ്ട്. തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ശക്തി തന്റെ ഭാര്യയാണ് എന്നാണ് അദ്ദേഹത്തിന്‍റെ വാക്കുകള്‍. 

 

ഗോകുല്‍ സുരേഷ് , ഭാഗ്യ സുരേഷ്, ഭാവ്നി സുരേഷ് , മാധവ് സുരേഷ് എന്നിരാണ് സുരേഷ് ഗോപി രാധിക ദമ്പതികളുടെ മക്കള്‍. കഴിഞ്ഞ മാസമായിരുന്നു മൂത്ത മകള്‍ ഭാഗ്യയും ശ്രേയസുമായുള്ള വിവാഹം. പ്രധാനമന്ത്രിയു‍ടെ സാന്നിധ്യം കൊണ്ടും താരനിരയുടെ പങ്കാളിത്തം കൊണ്ടും ഏറെ ശ്രേദ്ധമായിരുന്നു ഈ വിവാഹം.   

 

Suresh Gopi and wife Radhika celebrated their 34th wedding anniversary