drake

TAGS

പോപ് ഗായിക ടെയ്​ലര്‍ സ്വിഫ്റ്റിൻറെ ഡീപ് ഫേക് ചിത്രങ്ങൾ പ്രചരിച്ച് രണ്ടാഴ്ച പിന്നിടും മുൻപ് എക്സ് പ്ലാറ്റ്ഫോമിൽ വീണ്ടും നഗ്ന  ചിത്രവിവാദം. കനേഡിയൻ റാപ് ഗായകൻ ഡ്രേക്കിന്റെ വിഡിയോയാണ് 'എക്സി'ൽ തരംഗമായത്. വിമാനത്തിൽ ഡ്രേക്  ലൈംഗികചേഷ്ടകൾ നടത്തുന്നതിന്റെ ദൃശ്യങ്ങളടങ്ങിയതാണ് വിഡിയോ. ഡ്രേക്കിന്റെ സ്വകാര്യവിമാനത്തിൽ നിന്ന് പകർത്തിയ ദൃശ്യങ്ങളാണിതെന്ന് കരുതുന്നു. ഡ്രേക്ക് ഇതേപ്പറ്റി ഇതുവരെ പ്രതികരിച്ചിട്ടില്ല. വിഡിയോ തിരയുന്നവരുടെ എണ്ണം ലക്ഷങ്ങൾ  കടന്നതോടെ 'എക്സ്' ഡ്രേക്കിന്റെ പേരിലുള്ള സെർച്ചുകൾ ബ്ലോക്ക് ചെയ്തു. പ്രചരിച്ച ചില വിഡിയോകൾക്ക് 2.7 കോടി വ്യൂസ് വരെ ലഭിച്ചിട്ടുണ്ടെന്നാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഡ്രേക് വിഡിയോ എന്ന പേരിലുള്ള സെർച്ച് വൻതോതിൽ

 വർധിച്ചതോടെ ട്വിറ്റർ ആപ്പിന്റെ ഡൗൺലോഡും ക്രമാതീതമായി ഉയർന്നു. ഇതോടെ ആപ്പിൾ ആപ് സ്റ്റോറിലെ ഫ്രീ ആപ്പുകളുടെ പട്ടികയിൽ എക്സ്/ട്വിറ്റർ അമേരിക്കയിൽ ഒന്നാംസ്ഥാനത്തെത്തി. drakevideo എന്ന ഹാഷ്ടാഗാണ് ട്രെൻഡിങ് പട്ടികയിൽ മണിക്കൂറുകളോളം ഒന്നാമതുണ്ടായിരുന്നത്. ഇത് എക്സ് നീക്കി. അനുമതിയില്ലാതെ സ്വകാര്യദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നത് തടയാൻ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് എക്സ്/ട്വിറ്റർ വക്താവ് ജോ ബെനറോച്ച് പറഞ്ഞു. 

Canadian rapper Drake in ‘leaked’ X-rated video scandal