vinod-kozhikode-valiban

മോഹന്‍ലാല്‍ – ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മലൈക്കോട്ടൈ വാലിബന് പ്രേക്ഷകരില്‍ സമിശ്ര പ്രതികരണമാണ് ലഭിക്കുന്നതെങ്കിലും, വാലിബന്റെ ഓരോ വിശേഷങ്ങളും ഏറ്റെടുക്കുകയാണ് സോഷ്യല്‍ ലോകം. മലയാള സിനിമയില്‍ ഒരു കാലത്ത് വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ വിനോദ് കോഴിക്കോടിന്റെ സാനിധ്യമാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് ചര്‍ച്ച. വാലിബനിലെ വിനോദിന്‍റെ കഥാപാത്രത്തിന് ഇപ്പോള്‍ ആരാധകര്‍ ഏറെ.   എന്നാല്‍ ഈ കഥാപാത്രം കൈകാര്യം ചെയ്തത് വിനോദാണെന്ന് പല പ്രേക്ഷകരും തിരിച്ചറിഞ്ഞത് സോഷ്യല്‍ മിഡിയ പോസ്റ്റുകളിലൂടെയാണ്.

സിനിമയില്‍ മോഹന്‍ലാല്‍ പോരിനെത്തുന്ന മാങ്ങോട്ട് കളരിക്ക് മുന്നിലെ മരച്ചുവട്ടില്‍ മരക്കട്ടിലില്‍ തളര്‍ന്നുകിടക്കുന്ന കഥാപാത്രമാണ് വിനേദിന്‍റേത്. കടുത്ത ചതിയിലൂടെ തോറ്റുപോയ പഴയ യോദ്ധാവിന്‍റെ ദൈന്യത വിനോദ് അതിഗംഭീരമായി പകര്‍ന്നാടുന്നു. 

മലയാളത്തില്‍ ഗുണ്ട വേഷങ്ങള്‍ സ്ഥിരം എത്തിയ വിനോദ് കോഴിക്കോട് മുന്‍പും എല്‍.ജെ.പി സിനിമകളില്‍ പ്രത്യക്ഷപ്പെട്ടി‌‌‌ട്ടുണ്ട്. ആമേനിൽ വിക്രമനായിയാണ് വിനോദ് എത്തിയത്. നാടകത്തിലൂടെ സിനിമയിലെത്തിയ വിനോദിന്റെ ആദ്യ ചിത്രം ഐ.വി ശശി സംവിധാനം ചെയ്ത അങ്ങാടിപ്പുറത്താണ്. പിന്നീട് നമ്പര്‍ 20 മദ്രാസ് മെയില്‍, ജോർജ്ജുട്ടി C/O ജോർജ്ജുട്ടി, അടിവേരുകള്‍,ഗോഡ്ഫാദര്‍ തുടങ്ങി മുപ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Vinod Kozhikode in Malaikottai Valiban