ചിത്രം: X (Twitter)

ചിത്രം: X (Twitter)

ബോളിവുഡ് സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുന്ന ഏരിയല്‍ ആക്ഷന്‍ ചിത്രം ഫൈറ്ററിനായി ഹൃതിക് റോഷനും ദീപിക പദുക്കോണുമടക്കം വാങ്ങിയ പ്രതിഫലത്തിന്‍റെ കണക്കുകള്‍ പുറത്ത്. ചിത്രത്തില്‍ 85 കോടി രൂപയാണ് ഹൃതിക് റോഷന്‍ വാങ്ങിയത്. താരം 75 കോടിക്കും 100 കോടിക്കുമിടയിലാണ് പ്രതിഫലം വാങ്ങുന്നതെന്ന് കഴി‍ഞ്ഞ സെപ്റ്റംബറില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത് ശരി വയ്ക്കുന്നതാണ് റിപ്പോര്‍ട്ട്. 20 കോടി രൂപയാണ് ദീപിക ചിത്രത്തില്‍ അഭിനയിക്കുന്നതിനായി വാങ്ങിയത്. അനില്‍ കപൂര്‍ 15 കോടി രൂപ വാങ്ങിയെന്നും റിപ്പോര്‍ട്ട് പറയുന്നു. 

 

റിപ്പബ്ലിക് ദിന തലേന്ന് റിലീസ് ചെയ്ത ചിത്രം 126 കോടിയിലേറെ രൂപയാണ് നാല് ദിവസം കൊണ്ട് വാരിയത്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ഫൈറ്റര്‍ ബോളിവുഡിലെ ഈ വര്‍ഷത്തെ ആദ്യ ബിഗ് ബജറ്റ് ചിത്രം കൂടിയാണ്. 250 കോടി രൂപയാണ് ചിത്രത്തിനായി ചെലവായത്. ഇന്ത്യന്‍ വ്യോമസേനയിലെ ഏവിയേറ്റര്‍മാരുടെ കഥ പറയുന്ന ചിത്രത്തില്‍ ദേശീയതയും സൗഹൃദവും യുദ്ധവു ഉള്‍പ്പെടെ എല്ലാ ചേരുവയുമുണ്ട്. സര്‍ക്കാരിനെതിരെയും ശ്രീനഗര്‍ ബേസ് ക്യാംപിനെതിരെയും ചാവേറാക്രമണം ഉണ്ടാകുമെന്ന തീവ്രവാദിയുടെ ഭീഷണി സന്ദേശമെത്തുന്നതും അതിനെ വ്യോമസേനയിലെ ഒരു ടീം എതിരിടുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

 

Here's Deepika, Hrithik Roshan and anil Kapoor's fee for Fighter