സൂപ്പര്‍ഹിറ്റ് മലയാള ചിത്രമായിരുന്ന 'പ്രേമം', തമിഴ് സിനിമ ഓട്ടോഗ്രാഫിന്‍റെ കോപ്പിയടിയാണെന്ന് സംവിധായകന്‍ ചേരനെ മലയാളിയായ ഒരു സംവിധായകന്‍ വിളിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി അല്‍ഫോന്‍സ് പുത്രന്‍. അദ്ദേഹമാരാണെന്ന് കണ്ടെത്താനുള്ള തിരച്ചിലിലാണ് താനെന്നും കണ്ടെത്താന്‍ സഹായിക്കാനാകുന്നവര്‍ സഹായിക്കണമെന്നും അല്‍ഫോന്‍സ് പുത്രന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. വിവരമറിഞ്ഞ ചേരന്‍ തന്നെ വിളിച്ച് ചീത്ത പറഞ്ഞുവെന്നു, പക്ഷേ താനങ്ങനെ ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തെ വിശ്വസിപ്പിക്കാന്‍ കഴിഞ്ഞുവെന്നും അല്‍ഫോന്‍സ് പുത്രന്‍ കുറിക്കുന്നു. കുറിപ്പിന്‍റെ പൂര്‍ണരൂപം ഇങ്ങനെ...
'കേരളത്തില്‍ നിന്നൊരു സംവിധായകന്‍ ഓട്ടോഗ്രാഫിന്‍റെയും പൊക്കിഷം, തവമായ് തവമിരുന്താല്‍ തുടങ്ങിയ സൂപ്പര്‍ ചിത്രങ്ങളുടെ സംവിധായകന്‍ ചേരന്‍ സാറിനെ വിളിച്ചു..
കേരളത്തില്‍ നിന്നുള്ള സംവിധായകന്‍: അല്‍ഫോന്‍സ് പുത്രന്‍ നിങ്ങളുടെ സിനിമ ഓട്ടോഗ്രാഫ് കോപ്പിയടിച്ച് പുതിയ സിനിമയിറക്കിയത് അറിഞ്ഞോ?
ചേരന്‍ സര്‍: അങ്ങനെയാണോ (ഫോണ്‍ കട്ട് ചെയ്തു) ഒരു കാര്യവുമില്ലാതെ ചേരന്‍ സാറെന്നെ കുറേ വഴക്കുപറഞ്ഞു. സര്‍, ഞാന്‍ ഒരു ഫ്രെയിം, ഒരു ഡയലോഗ്, ഒരുതരി സംഗീതം,വസ്ത്രം, ഒരു വാക്ക് പോവും നിങ്ങളുടെ ഓട്ടോഗ്രാഫില്‍ നിന്ന് കോപ്പിയടിച്ചിട്ടില്ല. എന്തുകൊണ്ടാണെന്ന് വച്ചാല്‍ എനിക്കാ സിനിമ വലിയ ഇഷ്ടമാണ്. ഞാന്‍ പറഞ്ഞത് അദ്ദേഹത്തിന് മനസിലായി. അദ്ദേഹം ഫോണ്‍ വച്ചു.
അഞ്ച് മാസം കഴിഞ്ഞ് ഞാന്‍ ചേരന്‍ സാറിനെ വിളിച്ചു... സര്‍ അന്നങ്ങനെ സാറിനെ വിളിച്ചു പറഞ്ഞ സംവിധായകന്‍ ആരാണ്? 'അത് വിട്ടുകളയൂ' എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. എനിക്കതിന് കഴിയില്ലല്ലോ. അതുകൊണ്ടാണ് ഇക്കാര്യം ഇവിടെ പറയുന്നത്. മാധ്യമങ്ങളോ, മറ്റാരെങ്കിലുമോ ഇത് കണ്ടെത്താന്‍ എന്നെ സഹായിക്കാനാകുമെങ്കില്‍ സഹായിക്കൂ. സത്യമറിയാന്‍ എനിക്ക് സാധിക്കണേയെന്നാണ് പ്രാര്‍ഥന.
Alphonse Puthren reveals about a malayali film director