പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ബ്ലെസിയും പൃഥ്വിരാജും ഒന്നിക്കുന്ന ആടുജിവിതം. ഏപ്രില്‍ 10ന് ആടുജീവിതം തീയറ്ററുകളിലെത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷ കൂട്ടുന്ന പ്രതികരണവുമായി എത്തുകയാണ് ആടുജീവിതത്തിന്റെ സൗണ്ട് ഡിസൈനര്‍ കൂടിയായ റസൂല്‍ പൂക്കുട്ടി. 

ആടുജീവിതം അതിന്റെ രൂപത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. മഹാനായ സംഗീതജ്ഞന്‍ എ.ആര്‍.റഹ്മാന്‍ മുതല്‍ മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍ ബ്ലെസി വരെ. ഓരോ ഫ്രെയിമിലും വികാരവിക്ഷോഭമാണ്. പൃഥ്വിക്കും അമലാ പോളിനും ആശംസകള്‍, റസൂല്‍ പൂക്കുട്ടി ട്വിറ്ററില്‍ കുറിച്ചു. 

മലയാള സിനിമയെ രാജ്യാന്തര തലത്തിലേക്ക് എത്തിക്കുന്ന സിനിമയാണ് ആടുജീവിതം എന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ നാള്‍ ചിത്രീകരണം നീണ്ടുപോയ സിനിമകളിലൊന്നുമാണ് ആടുജീവിതം. നാലര വര്‍ഷമാണ് ചിത്രീകരണം നീണ്ടത്. 2018 മാര്‍ച്ചിലായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. 

Resul Pookuttu about Aadujeevitham movie