S-A-Chandrasekaran

 

സംവിധായകന്‍ ലോകേഷ് കനകരാജിനെയും ലിയോ സിനിമയെയും വിമര്‍ശിച്ച് നടന്‍ വിജയ്​യുടെ പിതാവും സംവിധായകനുമായ എസ്.എ ചന്ദ്രശേഖരന്‍ രംഗത്ത്. ലിയോയിലെ ചില രംഗങ്ങള്‍ പ്രേക്ഷകര്‍ അംഗീകരിക്കില്ലെന്നും തെറ്റുകള്‍ ചൂണ്ടികാണിച്ചപ്പോള്‍ ലോകേഷ് ഫോണ്‍ വെച്ചു പോയി എന്നുമായിരുന്നു പരാമര്‍ശം. 

 

‘താന്‍ ഒരു സംവിധായകനെ സിനിമ കണ്ട് ഇഷ്ടപ്പെട്ടതിനാല്‍ അനുമേദിക്കാന്‍ വിളിച്ചെന്നും, ചിത്രത്തിലെ ചില പോരായ്മകള്‍ തുറന്നു പറഞ്ഞപ്പോള്‍ അയാള്‍ ഫോണ്‍ വച്ച് പോയി’ ചന്ദ്രശേഖര്‍ പറയുന്നു. എന്നാല്‍ ഏത് സിനിമയാണെന്നോ സംവിധായകന്‍റെ പേരോ അദ്ദേഹം തുറന്നു പറഞ്ഞിരുന്നില്ല. പക്ഷേ പിന്നാല വിജയ് നായകനായെത്തിയ ലിയോയിലെ ചില രംഗങ്ങളെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ അദ്ദേഹം പറഞ്ഞത് ലോകേഷ് കനകരാജിനെ കുറിച്ചാണെന്ന് വ്യക്തമാക്കുന്നതായിരുന്നു. 

 

ചിത്രത്തിലെ ബലി നല്‍കുന്ന രംഗങ്ങള്‍ ഉദ്ദേശിച്ച പോലെ സിനിമയില്‍ വര്‍ക്കായില്ല. എത്ര വലിയ സ്വത്തിന് വേണ്ടിയും സ്വന്തം മകനെ പിതാവ് ബലി നല്‍കാന്‍ തയാറാകുന്നത് പ്രേക്ഷകര്‍ ഒരിക്കലും അംഗീകരിക്കില്ല എന്നാണ് അദ്ദേഹത്തിന്‍റെ വാക്കുകള്‍. പോരായ്മകള്‍ ചൂണ്ടികാണിച്ചപ്പോള്‍ തിരക്കാണെന്ന പറഞ്ഞ് ഫോണ്‍ വെച്ചു പോയെന്നും വിമര്‍ശനങ്ങളെ സ്വീകരിക്കാനുള്ള പക്വത കൂടി സംവിധായകര്‍ക്ക് ഉണ്ടാകണമെന്നും അദ്ദേഹം പറയുന്നു. തിരക്കഥയ്ക്ക് ആരും പ്രധാന്യം നല്‍കുന്നില്ലെന്നും ഒരു ഹീറോ മാത്രം മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

Thalapathy Vijay's father criticizes Lokesh Kanagaraj and Leo film