നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യയും സീരിയൽ താരം ഗോപിക അനിലും വിവാഹിതരായി. തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. വിവാഹ ചിത്രങ്ങള്‍ ജി.പി ഫോസ്ബുക്കിലൂടെ പങ്കുവെച്ചു. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തിയത്.
കുറച്ച് മാസങ്ങൾക്ക് മുമ്പ് കോഴിക്കോട് വെച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. ഇതിനു പിന്നാലെ തന്റെ യൂട്യൂബ് ചാനലിലൂടെ വിവാഹ തീയതിയും ഗോവിന്ദ് പദ്മസൂര്യ അറിയിച്ചിരുന്നു. മെഹന്തി, അയിനിയൂണ്, ബ്രൈഡ് ടുബി തുടങ്ങിയ എല്ലാ ചടങ്ങുകളുടേയും ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ ഇരുവരും പങ്ക് വെച്ചിരുന്നു.
Govind Padmasurya and Gopika Anil got married